ന്യൂഡൽഹി : രാഷ്ട്രപതിക്കെതിരായുള്ള സോണിയാഗാന്ധിയുടെ വിവാദ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനവാസി സ്ത്രീയുടെ പ്രസംഗം മടുപ്പുണ്ടാക്കുന്നതാണെന്ന് പറഞ്ഞ സോണിയാ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തെ വനവാസികളെയും പാവപ്പെട്ടവരെയും അപമാനിച്ചു എന്ന് മോദി പറഞ്ഞു.
സോണിയാ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രപതി ഭവൻ രംഗത്ത് വന്നിരുന്നു. രാഷ്ട്രപതി പുറത്തിറക്കിയ പ്രസ്താവനയിലാണ് സോണിയാ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചത്. സോണിയാ ഗാന്ധിയുടെ പരാമർശം അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കിയിരുന്നു.
പാവം രാഷ്ടപതി, വായിച്ചു തളർന്നു സംസാരിക്കാൻ പോലും വയ്യാതായെന്നും പ്രസംഗത്തിൽ മുഴുവൻ വ്യാജവാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു.വളരെ ബോർ ആയിരുന്നു പ്രസംഗമെന്നും ഒരേ കാര്യം തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ് രാഹുൽ ഗാന്ധിയും സോണിയയെ പിന്തുണച്ചു.
Discussion about this post