ന്യൂഡൽഹി; മഹാകുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര വ്യോമനയാന മന്ത്രിലായം. പുതിയ നിരക്കുകൾ ശനിയാഴ്ച മുതൽ നിലവിൽവരുമെന്ന് വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കി. ടിക്കറ്റ് നിരക്കുകൾ കുറയ്ക്കണമെന്ന് കേന്ദ്രം വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. നിരക്കുകൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവശ്യം കമ്പനികളുമായി ചർച്ച നടത്തിയിരുന്നതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.
140 വർഷത്തിൽ ഒരിക്കലാണ് ഇത്തരമൊരു മഹാസംഭവം നടക്കുന്നത്. അതിന്റെ പ്രധാന്യത്തെക്കുറിച്ച് ഓർക്കേണ്ടതുണ്ടെന്ന് എയർലൈൻ കമ്പനികളെ മന്ത്രാലയം അറിയിച്ചു. യാത്രനിരക്കിൽ കുറവ് വരുത്തിയതിനാൽ കമ്പനികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.
ഈ മാസം 23 ന് എയർലൈൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, പ്രയാഗ്രാജ് വിമാനങ്ങളുടെ നിരക്കുകൾ കുറയ്ക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post