കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വിവാഹത്തിന് ശേഷം വധുവിനെ കബളിപ്പിച്ച് വരൻ കടന്നുകളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. കടുത്തുരുത്തി സ്വദേശിയായ യുവതിയും കുടുംബവുമാണ് പരാതിക്കാർ. ജനുവരി 23 നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹം കഴിഞ്ഞതിന് പിറ്റേദിവസം തന്നെ വരൻ വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം. ഇത് കാണിച്ചാണ് യുവതിയും വീട്ടുകാരും പോലീസിനെ സമീപിച്ചിരിക്കുന്നത്. ദുരൂഹത ആരോപിച്ചാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കേസെടുത്തു. അതേസമയം കേസിൽ അടുമുടി ദുരൂഹതയാണെന്നാണ് പോലീസ് വിശദീകരണം.
Discussion about this post