ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് എത്തുന്നു. പുത്തൻ അപ്ലിക്കേഷൻ റെയിൽ മന്ത്രാലയം പരീക്ഷണത്തിനായി പുറത്തിറക്കി. സ്വറെയിൽ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പിൾ സ്‌റ്റോറിലും എത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയിട്ടുള്ളതിനാൽ തന്നെ, നിശ്ചിതയാളുകൾക്ക് മാത്രമേ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ. വൈകാതെ തന്നെ, എല്ലാവർക്കും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് റെയിൽവേ സികൃതർ അറിയിച്ചു.
റിസർവ് ചെയ്തും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സൽ ബുക്കിംഗ്, ട്രെയിൻ അന്വേഷണങ്ങൾ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽമദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം സ്വറെയിൽ ആപ്പിലൂടെ ലഭ്യമാകും. ഇതിനോടൊപ്പം, ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനും പുതിയ ആപ്പിലൂടെ സാധ്യമാകും.
തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനും ഇതോടൊപ്പം, ഉപയോക്തൃ അനുഭവം മെച്ചപ്പെടുക എന്ന ലക്ഷ്യത്തിനായാണ് പുതലയ ആപ്പ് അവതരിപ്പിച്ചിട്ടുള്ളതെന്ന് റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ വ്യക്തമാക്കി.
Discussion about this post