ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഇന്നലെയായിരുന്നു എട്ട് സിറ്റിംഗ് എംഎൽഎമാർ ആം ആദ്മി പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നത്. പാർട്ടിയിലും അരവിന്ദ് കെജ്രിവാളിലും ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയായിരുന്നു എംഎൽഎമാരുടെ കൂട്ടരാജി.
എംഎൽഎമാരെ കൂടാതെ നിരവധി മുനിസിപ്പൽ കൗൺസിലർമാരും എഎപി വിട്ട് ബിജെപിയിൽ ചേർന്നു. പാർട്ടിയിലെ പ്രധാന സ്ഥലങ്ങളിൽ ഉള്ളവരുടെ ഈ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോകൽ അരവിന്ദ് കെജ്രിവാളിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ സിറ്റിംഗ് എംഎൽഎമാർ പോലും കൂട്ടത്തോടെ പാർട്ടി വിടുകയും ബിജെപിയിൽ ചേരുകയും ചെയ്തത് ആം ആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
അഴിമതി ആരോപണവും അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള വ്യതിചലനവും മൂലം ആം ആദ്മി പാർട്ടി സമ്പൂർണ നാശത്തിന്റെ പാതയിലാണ് എന്നാണ് പാർട്ടി വിട്ട എംഎൽഎമാർ വ്യക്തമാക്കുന്നത്. 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 നാണ് നടക്കുക. ഫലം ഫെബ്രുവരി 8 ന് പ്രഖ്യാപിക്കും.
Discussion about this post