വാഷിംഗ്ടൺ : വെള്ളിയാഴ്ച രാത്രി വടക്കുകിഴക്കൻ ഫിലാഡൽഫിയയിൽ തകർന്നുവീണത് എയർ ആംബുലൻസ് ആണെന്ന് സ്ഥിരീകരിച്ച് ഭരണകൂടം. ജനവാസ മേഖലയിൽ വീടുകൾക്ക് സമീപമാണ് എയർ ആംബുലൻസ് തകർന്നു വീണത്. ലിയർജെറ്റ് 55 എയർ ആംബുലൻസ് മെക്സിക്കോയിലേക്ക് പോകുന്ന വഴിയാണ് തകർന്നുവീണത്.
ജെറ്റ് റെസ്‌ക്യൂ എയർ ആംബുലൻസിൽ ഉണ്ടായിരുന്നത് ഒരു അമ്മയും മകളും അടക്കമുള്ള ആറ് യാത്രക്കാരായിരുന്നു. അപകടത്തിൽ ആറുപേരും കൊല്ലപ്പെട്ടു. കുട്ടിയുടെ അത്യാഹിത ചികിത്സയ്ക്കായി യുഎസിലേക്ക് വന്നിരുന്നതായിരുന്നു എയർ ആംബുലൻസ്. ജീവൻ രക്ഷാ ചികിത്സയ്ക്ക് ശേഷം മെക്സിക്കോയിലേക്ക് തിരികെ മടങ്ങുമ്പോൾ ആയിരുന്നു അപകടമുണ്ടായത്.
മിസോറിയിലെ സ്‌പ്രിംഗ്‌ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിൽ നിന്നും മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് പോകുകയായിരുന്നു വിമാനം.
നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തകർന്നുവീഴുകയും സ്ഫോടനം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
Discussion about this post