തിരുവനന്തപുരം : ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ വൻ ലോട്ടറിയിടിച്ചത് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കുന്നു എന്ന തീരുമാനത്തിലാണ് സർക്കാർ ജീവനക്കാർക്ക് കോളടിച്ചിരിക്കുന്നത്. പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതോടെ സർക്കാർ ജീവനക്കാരിൽ മിക്ക ആളുകൾക്കും ആദായ നികുതി അടയ്ക്കേണ്ടിവരില്ല.
എൽഡി ക്ലർക്ക് വരെയുള്ള ജീവനക്കാർ ഇപ്പോൾ തന്നെ നികുതിക്ക് പുറത്താണ്.യുഡി ക്ലർക്ക്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി അദ്ധ്യാപകർ തുടങ്ങിയവരും നികുതി അടയ്ക്കേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ .
ശരാശരി ഒരു ലക്ഷം രൂപവരെ പ്രതിമാസ വരുമാനമുള്ളവർക്ക് ആദായനികുതി ഉണ്ടാവില്ല. ശമ്പളക്കാർക്ക് 75000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ പ്രതിവർഷം 12.75 ലക്ഷം വരെ ആദായനികുതിയില്ല. ഏഴരക്കോടി ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ് ആദായ നികുതി ഇളവ്. എങ്കിലും സർക്കാരിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടാവും .
Discussion about this post