അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണ് ഇഡ്ഡലി. പല തരത്തിലുള്ള ഇഡ്ഡലി കണ്ടിട്ടുണ്ടാവും. ഇഡ്ഡലിക്ക് വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിരട്ട ഇഡ്ഡലിയാണ്.
നടി കരിഷ്ടമ തന്നയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പരീക്ഷിച്ചു നോക്കൂ…. യമ്മീ…. എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിരട്ടയിൽ എണ്ണ പുരട്ടി അതിൽ പകുതി വരെ മാവ് ഒഴിച്ച് ആവിയിൽ വേവിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. അതിലേക്ക് നെയ്യ് ഒഴിച്ച് പൊടി ചട്ണി വിതറുകയും ചെയ്യുന്നുണ്ട്.
Discussion about this post