ന്യൂഡൽഹി : ആദായനികുതി വെട്ടികുറയ്ക്കാനുള്ള ആശയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യം ഉദ്യോഗസ്ഥരെ പറഞ്ഞ് മനസ്സിലാക്കാൻ സമയമെടുത്തു എന്ന് ധനമന്ത്രി പറഞ്ഞു.
മോദിയെപ്പോലെ സർക്കാരും വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുടെ ശബ്ദം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് യാതൊരു സംശയമുണ്ടായിരുന്നില്ല. നിർദേശവുമായി മുന്നോട്ടു പോകാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. നികുതി പിരിവിലെ കാര്യക്ഷമതയും സത്യസന്ധമായ നികുതിദായകരുടെ ശബ്ദവും ബോർഡിനെ ബോധ്യപ്പെടുത്തുന്നതിനു കൂടുതൽ സമയമെടുത്തു എന്നും ധനമനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ ഭരണത്തോടുള്ള ഉൾക്കൊള്ളുന്ന സമീപനത്തെ അവർ കൂടുതൽ പ്രശംസിച്ചു , ദുർബലരായ വനവാസി വിഭാഗങ്ങൾ… രാഷ്ട്രപതി അവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ അതീവ തൽപ്പരനായതുപോലെ, പ്രധാനമന്ത്രിയും എല്ലാ വിഭാഗങ്ങളെയും ശ്രദ്ധിക്കുന്നു… അതിനാൽ, ഇതിന്റെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക് ആദായനികുതി നൽകേണ്ടതില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.ഇടത്തരക്കാർ അവരുടെ സമ്പാദ്യത്തിൽ വർദ്ധനവ് കാണും. സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരമൊരു ഇളവ് ഇതുവരെ നൽകിയിട്ടില്ല. 2025ലെ ബജറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഇടത്തരക്കാർക്കുള്ള ഏറ്റവും സൗഹൃദ ബജറ്റാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
Discussion about this post