എറണാകുളം : എറണാകുളത്ത് സിപിഐഎമ്മിന്റെയും സിപിഐയുടെയും പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. വൈപ്പിൻ മാലിപ്പുറത്ത് ആണ് ഇരുപക്ഷവും തമ്മിൽ സംഘർഷം ഉണ്ടായത്. മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ സിപിഐ എളങ്കുന്നപുഴ ലോക്കൽ കമ്മിറ്റി അംഗം ജിതേഷിന് പരിക്കേറ്റു. സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത് എന്നാണ് സിപിഐ പരാതിപ്പെടുന്നത്. എന്നാൽ സിപിഐഎം ഈ ആരോപണം നിഷേധിച്ചു.
അതേസമയം 24-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം സി എൻ മോഹനൻ സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത ജില്ലാ സമ്മേളനമാണ് മോഹനനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
Discussion about this post