വാഷിംഗ്ടൺ : യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാൽ കാനഡയ്ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്. ഈ നീക്കത്തിലൂടെ കാനഡയിലെ ജനങ്ങൾക്ക് മികച്ച സൈനിക സംരക്ഷണം ലഭിക്കും. കാനഡയിൽ നിന്നു യുഎസിനു ഒന്നും തന്നെ വേണ്ടെന്നും ട്രംപ് പറഞ്ഞു.
കാനഡയ്ക്ക് യുഎസ് നൂറുകണക്കിനു ബില്യൺ ഡോളറാണ് സബ്‌സിഡിയായി നൽകുന്നത്. ഈ വലിയ സബ്സിഡി ഇല്ലെങ്കിൽ, കാനഡ ഒരു രാജ്യമായി നിലനിൽക്കില്ല. അതിനാൽ, കാനഡ നമ്മുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായി മാറണം. എന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇതിനു മുൻപും കാനഡയെ 51 മാത്തെ സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു,
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങൾ. അമേരിക്കയിലേക്കുള്ള ഇറക്കുമിതിയിൽ 40 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽനിന്നുള്ളവയായിരുന്നു.മെക്സിക്കോയിലും കാനഡയിലും 25 ശതമാനവും ചൈനയിൽ 10 ശതമാനവും താരിഫുകൾ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതികാരത്തിലെത്തിയാൽ നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. നികുതി ഉയർത്തിയതോടെ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ വില അമേരിക്കയിൽ വർധിക്കും.
Discussion about this post