ഗുവഹാത്തി ;ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്ന് ബിഎസ്എഫ് . കൊൽക്കത്തയിലെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് അഡീഷണൽ ഡയറക്ടർ ജനറൽ രവി ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
സുരക്ഷാ സേനയുടെ നിലവിലുള്ള പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ വിലയിരുത്തി. പശ്ചിമബംഗളിലെ കൂച്ച് ബെഹാർ ജില്ലയിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ കൂടുതൽ സുരക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് എഡിജി നിർദേശിച്ചു.
ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും അതിർത്തി പ്രദേശത്തെ ക്രമസമാധാനനില നിലനിർത്തുന്നതിന് വേണ്ട നടപടികളെ കുറിച്ചും ചർച്ച ചെയ്തു. നുഴഞ്ഞുകയറ്റം തടയുന്നതിനും അതിർത്തി വഴിയുള്ള കള്ളക്കടത്തുകൾ ഇല്ലാതാക്കുന്നതിനും വേണ്ട മാർഗങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്.
Discussion about this post