ബാലസോര്‍ : ഇന്ത്യയുടെ ആണവവാഹക ശേഷിയുള്ള പൃഥ്വി 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നും ഇന്ന് രാവിലെ 9.20ന് ആയിരുന്നു പരീക്ഷണം.
350 കിലോമീറ്റര്‍ ദുരപരിധിയുള്ള പൃഥ്വി2 സൈനിക ആവശ്യത്തിനുള്ളതാണ്. ഡി.ആര്.ഡി.ഒ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സൈന്യമാണ് മിസൈലിന്റെ വിക്ഷേപണം നടത്തിയത്. അഞ്ഞൂറ് മുതല്‍ ആയിരം കിലോഗ്രാം വരെ ആണവായുധങ്ങള്‍ വഹിച്ചുകൊണ്ടുപോകന് കഴിവുള്ളതാണ് പൃഥി. മുന്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് എത്താനുള്ള ആധുനിക ദിശാനിര്‍ണയ സംവിധാനത്തിലാണ് മിസൈല്‍ പ്രഹരം നടത്തുക.
പരീക്ഷണ വിജയങ്ങള്‍ സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ കരുത്തു തെളിയിക്കുന്നതായി പ്രതിരോധ വകുപ്പ് വിലയിരുത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 14നും പൃഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
Discussion about this post