ഏത് രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കാന്‍ കഴിയും ആരോഗ്യരംഗമുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ എ.ഐ. വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു. എ.ഐ.യുടെ വ്യാപനം പാചകരംഗത്തും മാറ്റം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍.
ചപ്പാത്തിയുടെ വൃത്താകൃതിയെ ഇനി എ.ഐ. വിലയിരുത്തും. ചപ്പാത്തിയുടെ വട്ടം നിര്‍ണയിക്കുന്നതിന് ഒരു എ.ഐ. സംവിധാനം വിപുലപ്പെടുത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഖരഗ്പുര്‍ ഐ.ഐ.ടി. ബിരുദധാരി. rotichecker.ai എന്ന ടൂള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. റൊട്ടിയുടെ വൃത്താകൃതി നിര്‍ണയിക്കാന്‍ ഇതുവഴി സാധ്യമാവും. ശതമാനക്കണക്കിലാണ് ഇത് വിവരം നല്‍കുക.
അനിമേഷ് ചൗഹാന്‍ എന്ന ഉപയോക്താവാണ് ഇതുമായി ബന്ധപ്പെട്ട ഒരു പരീക്ഷണം ജനുവരി 31-ന് എക്സില്‍ പങ്കുവെച്ചു. റൊട്ടിയുടെ വലിപ്പം പരിശോധിച്ച ടൂള്‍, നൂറില്‍ 91 എന്ന സ്‌കോറാണ് നല്‍കിയത്. പോസ്റ്റിന് 420 ലൈക്കുകള്‍ ലഭിച്ചാല്‍ ടൂളിന്റെ ലിങ്ക് നല്‍കാമെന്ന ഉറപ്പു നല്‍കിയതോടെ പോസ്റ്റ് പെട്ടെന്ന് വൈറലായി.
റൊട്ടി മേക്കര്‍ എന്ന് ഗൂഗിളില്‍ ധാരാളം പേര്‍ തിരഞ്ഞിട്ടുണ്ട്.. വെറുതേയിരുന്നപ്പോള്‍ തമാശയായി ചെയ്ത ടൂളാണെന്നാണ് ഉടമ വ്യക്തമാക്കുന്നത്. നിലവില്‍ ഡൊമെയ്ന്‍ നാമം സ്വന്തമാക്കാനായി ഒരു നിക്ഷേപകനെ തേടുകയാണ് ഇദ്ദേഹം. പ്രതിഫലമായി 10 ശതമാനം ഇക്വിറ്റി വാഗ്ദാനം ചെയ്യുന്നുമുണ്ട്.
Discussion about this post