ഭോപ്പാൽ; പിതാവിന്റെ ശവസംസ്‌കാരം സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ തർക്കം മുറുകിയതോടെ ഇടപെട്ട് പോലീസ്. മദ്ധ്യപ്രദേശിലാണ് സംഭവം. ഇന്നലെയാണ് 85കാരനായ ധ്യാനി സിംഗ് ഗോഷ് മരണപ്പെട്ടത്. ഇതോടെ ഇദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനെ കുറിച്ച് മക്കളായ ദാമോദർ സിങ്ങും കിഷൻ സിങ്ങും തമ്മിൽ തർക്കം ഉണ്ടായി.
രോഗിയായ പിതാവിനെ പരിചരിച്ച ദാമോദർ അന്ത്യകർമങ്ങൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് കിഷൻ കുടുംബത്തോടൊപ്പം എത്തിയത്. തുടർന്ന് അന്ത്യകർമങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇരുവരും തർക്കമുണ്ടായി. തുടർന്ന് മകൻ കിഷൻ പിതാവിന്റെ ശരീരത്തെ രണ്ടായി വിഭജിച്ച് ഓരോരുത്തർക്കും വെവ്വേറെ ശവസംസ്‌കാരം നടത്താമെന്ന് നിർദേശം വെച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭ്യർത്ഥനകൾ വകവയ്ക്കാതെ ഇയാൾ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഏകദേശം അഞ്ച് മണിക്കൂറോളം മൃതദേഹം വീടിന് പുറത്ത് കിടത്തി. എന്നാൽ പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
കുടുംബത്തിന്റെ സമ്മതപ്രകാരം ദാമോദർ അന്ത്യകർമങ്ങൾ നടത്തുമെന്ന് തീരുമാനിച്ചു. പോലീസിന്റെ മേൽനോട്ടത്തിൽ കിഷനും കുടുംബവും ശവസംസ്‌കാരത്തിൽ പങ്കെടുത്തതോടെ തർക്കം അവസാനിച്ചു.
Discussion about this post