ഡൽഹി : ഡൽഹി തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത ഉറപ്പാക്കും എന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. വോട്ടുകൾ നിരീക്ഷിക്കാനും ഇവിഎമ്മിന്റെ സമഗ്ര വിലയിരുത്തലിനുമായി എഎപി പുതിയൊരു വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നും കെജ്രിവാൾ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിക്കുകയോ പൊരുത്തക്കേടുകൾ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നതിനായി വോട്ടിംഗ് മെഷീനുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനുണ്ടെങ്കിൽ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്ന് അദ്ദേഹം ഡൽഹിയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.
ഫെബ്രുവരി 5 ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഭാരതീയ ജനതാ പാർട്ടിയും ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്.
Discussion about this post