തിരുവനന്തപുരം ; കെഎസ്ആര്‍ടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് ആരംഭിച്ചു . കഴിഞ്ഞഅർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായിവിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. കെഎസ്ആർടിസിസിഎംഡി പ്രമോജ് ശങ്കർ, സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും ചർച്ചവിജയിച്ചില്ല. എല്ലാ മാസവും അഞ്ചിന് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന വാഗ്ദാനലംഘനം കൂടി പ്രശ്നം ആയി.
പണിമുടക്കിനെ നേരിടാൻ ഉറപ്പിച്ച സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബദൽ മാർഗങ്ങൾഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രിയും നിർദേശിച്ചിട്ടുണ്ട്. പരമാവധി താൽക്കാലിക ജീവനക്കാരെഡ്യൂട്ടിക്ക് ഇറക്കി സർവീസുകൾ നടത്താനും ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെമാറ്റിനിർത്താനും ആരോഗ്യ അത്യാഹിതങ്ങളിൽ ഒഴികെ അവധി നൽകരുതെന്നുമാണ് നിർദേശംനൽകിയിരിക്കുന്നത്.
ഇതിനിടയിൽ പണിമുടക്കിനെതിരെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പ്രതികരണവുമായി രംഗത്തെത്തി. ശമ്പളത്തിനും മറ്റ് ആനുകൂല്യത്തിനും സമരം ചെയ്തത് കൊണ്ട് കിട്ടുമെന്ന് ആരും വിചാരിക്കേണ്ടന്നും, ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാൽ തന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post