പറവൂർ: വയോധികയെ ഇടിച്ചിട്ട ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോയി. പറവൂർ നഗരസഭയിലെ ഹരിതകർമ്മസേനാംഗം ആയ പെരുമ്പടന്ന മാട്ടുമ്മൽ ഷീബയെ ഇടിച്ചിട്ട ശേഷമാണ് ബസ് നിർത്താതെ പോയത്. ജനുവരി 31-ന് രാവിലെ 10.30-ന് ചേന്ദമംഗലം കവലയിൽ വെച്ചാണ് അപകടം ഉണ്ടായത്.ഹരിതകർമസേനയുടെ ഉന്തുവണ്ടിയുമായി പോവുകയായിരുന്നു ഷീബ.ഇവരുടെ ഇടതു കൈ എല്ലിന് പൊട്ടലുണ്ട്.തോളിനും പരിക്കേറ്റിട്ടുണ്ട്
സംഭവത്തിൽ പറവൂർ പോലീസിൽ ഷീബ പരാതി നൽകിയെങ്കിലും ബസിന്റെ നമ്പർ കണ്ടുപിടിച്ചുകൊണ്ടുവരാനാണ് പോലീസ് ഷീബയോട് ആവശ്യപ്പെട്ടത്. ഉന്തുവണ്ടിയിൽ ബസ് ഇടിക്കുന്നതും ഷീബ തെറിച്ചു വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ബസിന്റെ നമ്പർ വ്യക്തമായിരുന്നില്ല. മൊഴിയൊടുക്കാൻ ഷീബയെ വിളിച്ചപ്പോഴാണ് പോലീസ് ബസിന്റെ നമ്പർ കണ്ടുപിടിച്ചു കൊണ്ടുവരാൻ ഷീബയോട് ആവശ്യപ്പെട്ടത്. ബസിന്റെ നമ്പർ കണ്ടുപിടിക്കേണ്ടത് പോലീസ് അല്ലേ എന്നാണ് ഷീബ ചോദിക്കുന്നത്.
Discussion about this post