പൂനെ: പെന്‍സില്‍ പിടിക്കാന്‍ മടി കാണിക്കുന്ന ആറ് വയസുകാരനെ ശകാരിച്ച അധ്യാപികയ്ക്ക് ആദ്യം അതൊരു രോഗലക്ഷണമാണെന്ന് മനസ്സിലായില്ല. പൂനെയില്‍ ഏറെ ആശങ്ക പടര്‍ത്തിയ ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോമിന്റെ തുടക്കമായിരുന്നു കുട്ടിയ്ക്ക് മസിലുകളിലെ ബലക്ഷയമായി അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് കാലുകളും കൈകളും അനക്കാനാവാതെ ആറ് വയസുകാരന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയത്. ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ ശ്വാസമെടുക്കാനോ സാധിക്കാനാവാതെ വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞിരുന്ന ആറ് വയസുകാരനില്‍ ചെറിയ രീതിയില്‍ പുരോഗതിയുണ്ടെന്നാണ് അധ്യാപിക ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൂനെയില്‍ ഏറെ ആശങ്ക പരത്തി വ്യാപകമാവുകയാണ് ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം്. 160 കേസുകളാണ് ഇതിനോടകം പൂനെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ, ഐടി ഹബ്ബായ നഗരത്തിലാണ് ഗുരുതര രോഗം പടര്‍ന്ന് പിടിക്കുന്നത്. ഇതിനോടകം അഞ്ച് പേരാണ് രോഗബാധിതരായി മരിച്ചത്. 48 രോഗികള്‍ ഐസിയുവിലും 21 പേര്‍ വെന്റിലേറ്ററിലുമാണ് കഴിയുന്നത്. 38പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. കൈ, കാല്‍ വിരലുകളിലെ ചെറിയ രീതിയിലെ മരവിപ്പാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഇത് വൈകാതെ തന്നെ പേശികള്‍ക്ക് ബലക്ഷയവും സന്ധികള്‍ അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കും എത്തും. 13 ശതമാനം മുതലാണ് മോര്‍ട്ടാലിറ്റി റേറ്റ്.
കാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് പൂനെയെ വലച്ച ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോമിന് കാരണമായിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. 1990ല്‍ ചൈനയിലും ഈ ബാക്ടീരിയ വകഭേദം കണ്ടെത്തിയിരുന്നു. കോഴികളില്‍ പതിവായി ഈ ബാക്ടീരിയ കണ്ടിരുന്നു. മഴക്കാലങ്ങളില്‍ കോഴികളുടേയും താറാവുകളുടേയും വിസര്‍ജ്യം അടങ്ങിയ മലിന ജലത്തില്‍ ഇറങ്ങിയ കുട്ടികളിലും ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post