ന്യൂയോര്‍ക്ക്: ഭൂമിക്ക് ഭീഷണിയാവാന്‍ ഭീമന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു. 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ സാധ്യത പ്രവചിക്കുന്ന 2024 YR4 ഛിന്നഗ്രഹത്തെ ഐക്യരാഷ്ട്രസഭയുള്‍പ്പെടെ നിരീക്ഷിച്ചു വരികയാണ്. 2024 YR4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ യുഎന്‍ പ്ലാനിറ്ററി ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ഈ ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 1.3 ശതമാനം സാധ്യതയാണ് നിലവില്‍ ഗവേഷകര്‍ കാണുന്നത്. എന്നാല്‍, ഭൂമിയെ സ്പര്‍ശിക്കുക പോലും ചെയ്യാതെ കടന്നുപോകാന്‍ 99 ശതമാനം സാധ്യതയാണ് ഉള്ളതെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നു.
ചിലിയിലെ ദൂരദര്‍ശിനിയിലാണ് കഴിഞ്ഞ ഡിസംബറില്‍ വൈആര്‍4 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 40നും 90നും മീറ്ററിനിടയിലാണ് ഇതിന്റെ വ്യാസം. ഭൂമിക്ക് 1,06,200 കിലോമീറ്റര്‍ അടുത്തേക്ക് ഈ ഛിന്നഗ്രഹം എത്തുമെന്ന് ആണ് നിലവില്‍ കണക്കാക്കുന്നത്.
Discussion about this post