കോഴിക്കോട്: എഐ സോഷ്യലിസത്തിലേയ്ക്ക് നയിക്കുമെന്ന തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ വിശദീകരണം നൽകിയത്.
എഐ വരുന്നതോടെ സമൂഹത്തിലെ സമ്പത്തിന്റെ വിതരണത്തിലുള്ള വൈരുദ്ധ്യം വർധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത് തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയര്‍ത്തും. സ്ഫോടനാത്മകമായിരിക്കു ഇതെന്നും ക്രമേണ അധ്വാനിക്കുന്ന വർഗം അതിശക്തിയായി ഭരണകൂട വ്യവസ്ഥയെത്തന്നെ തട്ടിമാറ്റുമെന്നും എംവി ഗോവിന്ദൻ വിശദീകരിക്കുന്നു.
ഒരു ഭാഗത്ത് സമ്പത്ത് കേന്ദ്രീകരിക്കുകയാണെന്നാണ് താന്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. കേരളത്തിലേത് പരിശോധിക്കുകയാണെങ്കിൽ, 87 ശതമാനം സമ്പത്ത് 10 ശതമാനം പേരിലും മൂന്ന് ശതമാനം സ്വത്ത് 50 ശതമാനം ജനങ്ങൾക്കും ആണ്. എഐ വരുന്നതോടെ വൈരുധ്യം അതിശക്തിയായി കൂടും. അത് ഇന്നല്ലെങ്കിൽ നാളെ ചർച്ച ചെയ്യും. 60% തൊഴില്ലിലായ്മ വരുമെന്നാണ് പറയുന്നത്. അഞ്ച് ശതമാനം വന്നാൽതന്നെ ഗുരുതരമായ പ്രതിസന്ധിയാണ്. അത് വളരെ വളരെ ഗുരുതരമായിരിക്കും. നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥയെ വർഗസമരത്തിലൂടെ മാറ്റാതെ ലോകത്ത് ഒരു രാജ്യത്തിനും മുന്നോട്ടു പോവാൻ കഴിയാത്ത സാഹചര്യം വരുന്നതിനുള്ള ഒരു ഇടവഴിയാണ് എഐ ഉൾപ്പെടെയുള്ളതെന്നാണ് താന്‍ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post