Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ടോക്‌സിക് പുരുഷന്മാർക്ക് മാനസമിത്രം ഗുളിക ചേർത്ത കഷായം ഗുണം ചെയ്‌തേക്കുമെന്നാണ് പറഞ്ഞത്; പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; ന്യായീകരണവുമായി കെ ആർ മീര

by Brave India Desk
Feb 4, 2025, 08:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ഷാരോൺ രാജ് കൊലക്കേസിനെ മുൻനിർത്തി നടത്തിയ വിവാദ പരാമർശത്തെ ന്യായീകരിച്ച് എഴുത്തുകാരി കെ. ആർ മീര. ആയുർവേദ മരുന്നുകളെക്കുറിച്ച് ആയിരുന്നു തന്റെ പരാമർശം എന്നാണ് മീര നൽകുന്ന വിശദീകരണം. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആയിരുന്നു മീരയുടെ വിവാദ പരാമർശം.

ടോക്‌സിക് ആയ പുരുഷന്മാർക്ക് ചിലപ്പോൾ കഷായം നൽകേണ്ടിവരും എന്ന തരത്തിൽ ആയിരുന്നു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മീരയുടെ പരാമർശം. ഇത് വലിയ വിവാദമായതോടെ ഫേസ്ബുക്കിലൂടെയാണ് എഴുത്തുകാരി വിശദീകരണവുമായി രംഗത്ത് എത്തിയത്.

Stories you may like

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

‘ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു, ദാരിദ്ര്യം അഭിനയിക്കുന്നു!’; പൊതുജനത്തെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; 

ബന്ധങ്ങളിൽ വളരെ ‘ടോക്‌സിക് ‘ആയി പെരുമാറുന്ന പുരുഷൻമാർക്ക് ‘ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്‌തേക്കുമെന്നാണെന്നാണ് മീര ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഇത് പരാതിക്കാരന് മനസിലാക്കാവുന്നതേയുള്ളു. അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിത്സാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും മീര പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ക്രൂരമായ ക്വട്ടേഷൻ റേപ്പ്, പലതരം ലൈംഗികാതിക്രമങ്ങൾ, ക്രൂരമായ സ്ത്രീപീഡനങ്ങൾ എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്തവരെ വെള്ള പൂശാൻ ‘ക്വട്ടേഷൻ’ എടുത്തയാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ‘പുരുഷൻ’ എനിക്ക് എതിരേ പോലീസിൽ പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയതായി അറിയുന്നു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യപൌരത്വത്തിനുവേണ്ടി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണു ഞാൻ.
കോഴിക്കോട്ടുവച്ചു നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റവലിൽ, മലയാളിയുടെ പ്രണയസങ്കൽപ്പങ്ങളിലുള്ള ഋതുഭേദങ്ങളെക്കുറിച്ചു പുതിയ തലമുറയിലെ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്താണ് പ്രസ്തുത ലൈംഗികാതിക്രമ അനുകൂലി എനിക്കെതിരേ പരാതിപ്പെടുന്നത്.
ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ 67-ാം വകുപ്പ്, ഇലക്ടോണിക് മീഡിയ വഴി obscene materials പ്രചരിപ്പിക്കുന്നതു തടയാനുള്ളതാണ്. Obscene എന്ന വാക്കിന്റെ അർത്ഥം ‘ലൈംഗിക വികാരങ്ങൾക്കു പ്രേരകമായത്’ ( lascivious) എന്നാണെന്നു സാധാരണനിഘണ്ടുവും നിയമനിഘണ്ടുവും വിശദീകരിക്കുന്നു.
എന്റെ സംഭാഷണത്തിലെ ഏതു വാക്കാണു പരാതിക്കാരനു ലൈംഗികതാപ്രേരകമായത് എന്നു വ്യക്തമാക്കിയിട്ടില്ല.
ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് ‘excusable or justifiable’ ആയ കുറ്റങ്ങൾ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടാ എന്നു മാത്രമാണു ഞാൻ പറഞ്ഞത്. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുരുഷൻമാർ മുൻകയ്യെടുത്ത് ഉത്തമ കാമുകൻമാർ ആകണം എന്നു മാത്രമേ അതിന് അർത്ഥമുള്ളൂ.
ഇങ്ങനെയൊരു പരാമർശം സ്ത്രീകൾക്കും പുരുഷൻമാർക്കും ഇടയിൽ സ്പർധയും കലാപവും ലഹളയും ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. എന്റെ വാക്കുകൾ കേട്ടു കേരളത്തിലെവിടെയെങ്കിലും സ്ത്രീകളും പുരുഷൻമാരും ഗ്രൂപ്പു തിരിഞ്ഞു ലഹളയുണ്ടാക്കിയതായി റിപ്പോർട്ടുകളൊന്നും ഇല്ല.
പരാതിക്കാരൻ ദിവസേനെയന്നോണം വിവിധ ഇലക്ട്രോണിക് മാധ്യമങ്ങളിലും പ്ലാറ്റ്‌ഫോമുകളിലുമായി നടത്തുന്ന പ്രഖ്യാപനങ്ങളും വെല്ലുവിളികളും കുറ്റകൃത്യന്യായീകരണങ്ങളും ഏതൊക്കെ വകുപ്പു പ്രകാരമുള്ള കുറ്റകൃത്യങ്ങളാണെന്ന് പരാതിക്കാരന്റെ പരാതി തിരിച്ചിട്ടാലോചിച്ചാൽ വ്യക്തമാണ്.
കൊലക്കുറ്റത്തെ ഞാൻ ന്യായീകരിച്ചെന്നു പരാതിക്കാരൻ പ്രചരിപ്പിക്കുന്നതു വസ്തുതാവിരുദ്ധവും മന:പൂർവമായി എന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമാണ്. എന്റെ സംഭാഷണത്തിൽ ഒരിടത്തും ഞാൻ കൊലക്കുറ്റത്തെയോ കുറ്റകൃത്യങ്ങളെയോ ന്യായീകരിച്ചിട്ടില്ല.
ബന്ധങ്ങളിൽ വളരെ ‘ടോക്‌സിക് ‘ആയി പെരുമാറുന്ന പുരുഷൻമാർക്ക് ‘ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്‌തേക്കുമെന്നാണെന്നു പരാതിക്കാരനു മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിൽസാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.
പറയുന്നതെല്ലാം വളച്ചൊടിച്ചു സമൂഹത്തിൽ എനിക്കെതിരേ സ്പർദ്ധയും ശത്രുതയും വളർത്താനുള്ള പരാതിക്കാരന്റെ ശ്രമം, സ്ത്രീപീഡനത്തിനു ക്വട്ടേഷൻ കൊടുത്തയാളിന്റെ വിശ്വസ്തരുടെ സൌഹൃദക്കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ ‘സാഹിത്യ’ ക്വട്ടേഷനാണോ അതോ ഞാൻ കാരണം എല്ലാത്തരത്തിലും അസ്വസ്ഥരായ വലതുപക്ഷക്കാരുടെ ‘രാഷ്ട്രീയ’ ക്വട്ടേഷൻ ആണോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ.
ഇക്കാര്യത്തിലാണ് ഒരു അന്വേഷണം വേണ്ടത്.

Tags: KR MeeraToxic
Share9TweetSendShare

Latest stories from this section

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട്  ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട് ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Discussion about this post

Latest News

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘ഒളിംപിക്സ് സ്വർണ്ണത്തിൽ കിട്ടിയ 30 കോടി കൊണ്ട് ഹോട്ടൽ പണിയാൻ നടന്നു; കളി മറന്ന് പാകിസ്താൻ താരം!’: തോൽവിക്ക് പിന്നാലെ അർഷദ് നദീമിന് രൂക്ഷവിമർശനം

‘ഒളിംപിക്സ് സ്വർണ്ണത്തിൽ കിട്ടിയ 30 കോടി കൊണ്ട് ഹോട്ടൽ പണിയാൻ നടന്നു; കളി മറന്ന് പാകിസ്താൻ താരം!’: തോൽവിക്ക് പിന്നാലെ അർഷദ് നദീമിന് രൂക്ഷവിമർശനം

‘പതിനെട്ടാം വയസ്സിൽ പ്രൊഫസർ; തകർത്തത് 306 വർഷം പഴക്കമുള്ള ലോക റെക്കോർഡ്!’: അത്ഭുതപ്രതിഭയായി നാഥൻ തോമസ്

‘പതിനെട്ടാം വയസ്സിൽ പ്രൊഫസർ; തകർത്തത് 306 വർഷം പഴക്കമുള്ള ലോക റെക്കോർഡ്!’: അത്ഭുതപ്രതിഭയായി നാഥൻ തോമസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

‘ബസിന് കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു, ദാരിദ്ര്യം അഭിനയിക്കുന്നു!’; പൊതുജനത്തെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ; 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies