ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വൈകീട്ട് ആറ് മണി വരെ വോട്ട് ചെയ്യാം.
1.56 കോടി വോട്ടര്‍മാര്‍ ആണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. ഡല്‍ഹിയിലാകെ 13766 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 699 സ്ഥാനാര്‍ത്ഥികളാണ്മത്സരരംഗത്തുള്ളത്. 220 കമ്പനി അര്‍ധസൈനിക സേനയെയും 35,626 ഡല്‍ഹി പൊലീസ്ഓഫീസര്‍മാരെയും 19,000 ഹോം ഗാര്‍ഡുകളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. 3000 ത്തോളം ബൂത്തുകളെയാണ് പ്രശ്‌നബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിലസ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ കൽക്കാജി മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അഷിതി മർലേനയുടെ ജീവക്കാരനെഅഞ്ച് ലക്ഷം രൂപയുമായി മണ്ഡലത്തിൽ നിന്നും പിടികൂടിയത് തിരഞ്ഞെടുപ്പ് ദിവസംചർച്ചയാകുന്നുണ്ട്.
Discussion about this post