ന്യൂഡൽഹി; ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതായി വിവരം. അതിഷിയുടെ ഓഫീസിലെ ജീവനക്കാരനായ ഗൗരവ് എന്നയാളിൽ നിന്ന് 5 ലക്ഷം രൂപയാണ് പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡൽഹി സർക്കാരിലെ എംടിഎസിൽ (മൾട്ടി ടാസ്‌കിംഗ് ഡിപ്പാർട്ട്മെന്റ്) ആണ് താൻ ജോലി ചെയ്തിരുന്നതെന്ന് പിടിയിലായ ആൾ വ്യക്തമാക്കി. ഫരീദാബാദ് സ്വദേശിയാണ് ഗൗരവ്. പിടിച്ചെടുത്ത പണം തന്റോണെന്നും വീട് വിൽപ്പനയുമായി ബന്ധപ്പെട്ട പണം ആണെന്നും വീട് വിറ്റതിന് ശേഷം മറ്റൊരു വീട് വാങ്ങിയെന്നും ബാക്കി വന്ന പണമാണെന്നും രേഖകളുണ്ടെന്നും ഇയാൾ പറയുന്നു.
എന്നാൽ ഗൗരവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് അതിഷിയുടെ പേഴ്സണൽ അസിസ്റ്റന്റ് പങ്കജുമായി ബന്ധപ്പെട്ടിരുന്നത് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.. ഡൽഹിയിലെ വിവിധ വാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും ആർക്കൊക്കെ, എവിടെയാണ് എത്ര പണം നൽകേണ്ടതെന്നും കോഡ് വാക്കുകൾ ഉപയോഗിച്ച് അവർ ചർച്ച ചെയ്തതായി പോലീസ് അവകാശപ്പെട്ടു.
Discussion about this post