കൗമാര പ്രായം തൊട്ടുതന്നെ നല്ല കട്ട താടി വളരാൻ പഠിച്ച പണി പതിനെട്ടും പയറ്റിയവരാകും ഭൂരിഭാഗം പുരുഷന്മാരും. അടിയ്ക്കടി ഷേവ് ചെയ്തും ക്രീമുകൾ തേച്ചുമെല്ലാം താടി വളർത്താൻ ഇവർ ശ്രമിച്ചുകാണും. ഇതൊന്നും ഫലം കാണാത്തതിനെ തുടർന്ന് നിരാശയോടെ എല്ലാം ഉപേക്ഷിച്ചവരും നമുക്കിടയിൽ ഉണ്ടാകും.
പുരുഷ സൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് താടി. നല്ല കട്ടത്താടി ചില പുരുഷന്മാരുടെ ഭംഗി വർദ്ധിപ്പിക്കും. എല്ലാവർക്കും താടിയുടെ വളർച്ച ഒരുപോലെ ആയിരിക്കില്ല. താടി നന്നായി വളരാത്തതിൽ വിഷമിക്കുന്നവർ നമുക്ക് ഇടയിൽ ഉണ്ട്. എന്നാൽ ഇനി വിഷമിക്കേണ്ട. നമ്മുടെ വീട്ട് മുറ്റത്തുള്ള ഈ ചെടിയുടെ ഇല കൊണ്ട് നല്ല കട്ടത്താടി സ്വന്തമാക്കാം.
താടി നന്നായി വളരാൻ കറുവേപ്പിലയാണ് ആദ്യമായി വേണ്ടത്. ഒരു പിടി കറുവേപ്പില വേണം ഇതിനായി എടുക്കാൻ. ഇതേ അളവിൽ പേരയിലയും വേണം. ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുക്കുക. ഇതിലേയ്ക്ക് എടുത്തുവച്ചിരിക്കുന്ന കറിവേപ്പിലയും പേരയിലയും ഇടാം. ഇതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ ഉലുവയും ചേർക്കാം. ശേഷം നന്നായി തിളപ്പിക്കുക. വെള്ളം നല്ല പച്ച നിറത്തിൽ കുറുകി വരുന്നതുവരെ തിളപ്പിയ്ക്കണം. ശേഷം തീ ഓഫ് ആക്കി അടച്ചുവയ്ക്കാം.
തണുത്ത ശേഷം ഇതിലേക്ക് കറ്റാർവാഴ ജെൽ ചേർത്ത് നന്നായി ഇളക്കണം. ഇനി ഇത് ഒരു സ്േ്രപ ബോട്ടിലേക്ക് മാറ്റാം. രാവിലെയും രാത്രിയും വേണം ഈ മിശ്രിതം ഉപയോഗിക്കേണ്ടത്. ഈ മിശ്രിതം നന്നായി സ്‌പ്രേ ചെയ്ത ശേഷം മസാജ് ചെയ്തു കൊടുക്കാം. മീശവളരാനും ഈ മിശ്രിതം വളരെ നല്ലതാണ്.
Discussion about this post