ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. 27 വർഷത്തിന് ശേഷം ബിജെപിയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ, ആം ആദ്മി പാർട്ടിയുടെ വൻ പരാജയവും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു.
പുറത്ത് വന്ന എക്‌സിറ്റ് പോളുകളൊന്നാകെ ബിജെപിയ്ക്ക് വൻ വിജയം പ്രവചിക്കുന്നു. പീപ്പിൾസ് ബിജെപിക്ക് 51 മുതൽ 60 സീറ്റുകൾ വരെ പ്രവചിക്കുന്നു. ആം ആദ്മി പാർട്ടിക്ക് 10 മുതൽ 19 വരെ സീറ്റുകളും കോൺഗ്രസിന് ഒറ്റ സീറ്റുകൾ പോലും ലഭിക്കാൻ സാധ്യതയില്ലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
പീപ്പിൾസ് പൾസ് ബിജെപിയ്ക്ക് 51 മുതൽ 60 സീറ്റുകളും എഎപിയ്ക്ക് 10 മുതൽ 19 സീറ്റുകളും പ്രവചിച്ചിരിക്കുന്നു. കോൺഗ്രസിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നും പ്രവചിച്ചിട്ടുണ്ട്. ബിജെപിയ്ക്ക് 40 മുതൽ 44 സീറ്റുകളാണ് പീപ്പിൾസ് ഇൻസൈറ്റ് പ്രവചിച്ചിരിക്കുന്നത്. എഎപിയ്ക്ക് 25 മുതൽ 29 സീറ്റുകൾ വരെയും കോൺഗ്രസിന് ഒരു സീറ്റുമാണ് പീപ്പിൾസ് ഇൻസൈറ്റ് പ്രവചിച്ചിരിക്കുന്നത്. ബിജെപിയ്ക്ക് 39 മുതൽ 44 സീറ്റുകഹ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എഎപിയ്ക്ക് 25 മുതൽ 28 വരെ സീറ്റുകളും കോൺഗ്രസിന് രണ്ട് മുതൽ മൂന്ന് സീറ്റുകളുമാണ് ഇവർ പ്രവചിക്കുന്നത്.
ഇന്ന് വൈകീട്ട് 5 മണി വരെ, 57.70 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. ഡൽഹിയിലാകെ 13766 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 699 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സുഗമമായ വോട്ടെടുപ്പ് പൂർത്തിയാക്കാൻ ഡൽഹിയിലുടനീളം 30,000ത്തിലധകം പോലീസ് ഉദ്യോഗസ്ഥരെയും 220 അർദ്ധസൈനികരെയും വിന്യസ്ിച്ചിരുന്നു. ഫെബ്രുവരി എട്ടിന് വോട്ടെണ്ണൽ നടക്കും.
Discussion about this post