വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയിൽ ബന്ദികൈമാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി ഭീകരർ കൊല്ലാക്കൊല ചെയ്ത സാധാരണക്കാരിൽ സാധാരണക്കാരായവർ ഇസ്രായേലെന്ന തങ്ങളുടെ സ്വന്തം മണ്ണും അവിടുത്തെ സുരക്ഷിതത്വവും സ്വപ്‌നം കണ്ടുതുടങ്ങി. ക്രൂരതയുടെ അങ്ങേയറ്റവും മനുഷ്യത്വരഹിതവുമാണ് ഹമാസ് ഭീകരരുടെ ഇടപെടലുകൾ എന്നാണ് രക്ഷപ്പെട്ടോടിയെത്തിയവർക്കെല്ലാം സാക്ഷ്യപ്പെടുത്താനുള്ളത്. കേട്ടാൽ അറയ്ക്കുന്ന,കാർക്കിച്ചുതുപ്പിപോകുന്ന ഒരു വാർത്ത കൂടി ഹമാസ് ഭീകരരെ കുറിച്ച് സോഷ്യൽമീഡിയയിൽ നിറയുകയാണ്.
സ്വർഗാനുരാഗികളായ സ്വന്തം സംഘാംഗങ്ങളെ ഹമാസ് നേതൃത്വം തൂക്കിക്കൊന്നിരിക്കുകയാണ്. അതും ദിവസങ്ങളോളം ഇഞ്ചിഞ്ചായി പീഡിപ്പിച്ച ശേഷം. ഹമാസിന്റെ ചില രഹസ്യരേഖകൾ ചോർന്നതിൽ നിന്നാണ് ഈ കാര്യം ലോകത്തിന് മുന്നിൽ വെളിവായത്. 2023 ഒക്ടോബറിലെ ആക്രമണത്തിന് പിന്നാലെ തടവിലാക്കിയ നിരവധി ഇസ്രായേലി പുരുഷന്മാരെ, അനേകം ഹമാസ് അംഗങ്ങൾ ലൈംഗിക പീഡനത്തിനിരയാക്കിയത്രേ. തങ്ങളുടെ സംഘടനയുടെ’ ധാർമ്മികതയും’ നിയമങ്ങളും പാലിക്കാതെ സ്വവർഗരതിയിലേർപ്പെട്ട അംഗങ്ങളുടെ വിവരശേഖരണവും ഹമാസ് നടത്തി.കനത്തവിലയാണ് ഇവർക്ക് തങ്ങളുടെ ചെയ്തിയ്ക്ക് പകരമായി നൽകേണ്ടി വന്നത്. വിചാരണകൾക്ക് പോലും കാത്തുനിൽക്കാതെ ഇവരെ കൊന്നുതള്ളുകയായിരുന്നു.
ഗാസയിൽ എന്നേ നിയമവിരുദ്ധമാണ് സ്വർഗാനുരാഗം. ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷയോ വധശിക്ഷയോ ആണ് നൽകിവരാറുള്ളത്. അപ്പോഴാണ് പലസ്തീനിന്റെ സ്വാതന്ത്ര്യപോരാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന തങ്ങൾക്കിടയിൽ നിന്നും പീഡകർ സജീവമായതായി ഹമാസ് കണ്ടെത്തിയത്.ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെട്ട 94 അംഗങ്ങളുടെ പട്ടികയാണ് ഹമാസിന്റെ പക്കലുണ്ടായിരുന്നത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളിൽ ഏർപ്പെട്ടു, നിയമപരമായ ബന്ധമില്ലാതെ പെൺകുട്ടികളുമായി സല്ലപിച്ചു, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, ദൈവത്തെ ശപിച്ചു, ഫേസ്ബുക്കിലൂടെ പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. സ്വവർഗാനുരാഗിയായ ഒരു ഭീകരനെതിരെയുള്ള ആരോപണങ്ങളിൽ ഒന്ന് ഇങ്ങനെയാണ് ‘ അയാൾ നിരന്തരം ദൈവത്തിന് നിരക്കാത്തത് ചെയ്യുന്നു,അയാൾക്ക് ഫേസ്ബുക്കിൽ പ്രണയബന്ധങ്ങളുണ്ട്. പെരുമാറ്റത്തിലും ധാർമ്മികത ഇല്ല, ഇയാൾ ഹമാസിന് സ്വീകാര്യനല്ല. റിക്രൂട്ട്‌മെന്റിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല’
സ്വവർഗരതിയാണ് ഇത്രയേറെ അംഗങ്ങളെ കൊല്ലാനുള്ള കാരണമെന്ന് പറയുന്നുണ്ടെങ്കിലും വിശ്വസനീയമല്ലെന്നാണ് ഹമാസിന്റെ നാടകങ്ങൾ നല്ലതുപോലെ മനസിലാക്കിയവർ പറയുന്നത്. സ്വന്തം അംഗങ്ങളെ വധിക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഹമാസ് വ്യക്തമാക്കുന്നത് വരെ സ്വവർഗാനുരാഗമാണ് കാരണമെന്ന് വിശ്വസിക്കേണ്ടി വരും.
Discussion about this post