മുംബൈ: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഇനിമുതൽ മറ്റൊരു പേരിൽ അറിയപ്പെടും. ‘എറ്റേണൽ ലിമിറ്റഡ്’ എന്ന പേരിലായിരിക്കും സൊമാറ്റോ ഇനിമുതൽ അറിയപ്പെടുകയെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു. പേര് മാറ്റത്തിന് കമ്പനിയുടെ ബോർഡ് പേര് മാറ്റത്തിന് അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം, ഫുഡ് ഡെലിവറി ബിസിനസ് ഇനിയും സൊമാറ്റോ എന്ന് തന്നെ അറിയപ്പെടും. ഭക്ഷ്യ വിതരണത്തിനുമപ്പുറം കമ്പനി വികസിക്കുമ്പോൾ ഈ തീരുമാനം കമ്പനിക്ക് ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നുവെന്നും ഗോയൽ വ്യക്തമാക്കി.’ ബ്ലിങ്കിറ്റ് ഞങ്ങൾ ഏറ്റെടുത്തപ്പോൾ കമ്പനിയെയും ബ്രാൻഡിനെയും/ആപ്പിനെയും വേർതിരിച്ചറിയാൻ കമ്പനിക്കുള്ളിൽ ‘എറ്റേണൽ’ ആണ് ഉപയോഗിച്ചിരുന്നത്. ഭാവിയിൽ ഈ പേര് പരസ്യമാക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇന്ന്, ബ്ലിങ്കിറ്റിനൊപ്പം, ഞങ്ങൾ അവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നു’- അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 23ന് സൊമാറ്റോ ബിഎസ്ഇ സെൻസെക്‌സിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പേര് മാറ്റം. സൊമാറ്റോ സ്ഥാപിതമായി, അതിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്. ‘സെൻസെക്‌സിൽ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ടെക് സ്റ്റാർട്ടപ്പായി മാറുന്നത് അഭിമാനത്തിന്റെയും പ്രതിഫലനത്തിന്റെയും നിമിഷമാണ്. അതോടൊപ്പം ഉയർന്ന ഉത്തരവാദിത്വ ബോധവും ഇത് കൊണ്ട് വരുന്നുവെന്ന് ഗോയൽ പറഞ്ഞു.
സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യുർ എന്നിങ്ങനെ നാല് ബിസിനസുകൾക്ക് എറ്റേണൽ ലിമിറ്റഡ് ആസ്ഥാനം നൽകും. ഓഹരി ഉടമകൾ ഈ മാറ്റം അംഗീകരിച്ചുകഴിഞ്ഞാൽ, കമ്പനി അതിന്റെ കോർപ്പറേറ്റ് വെബ്സൈറ്റ് ആയ zomato.com ൽ നിന്നും eternal.com എന്നതിലേക്ക് മാറ്റും. ഇതോടൊപ്പം, കമ്പനിയുടെ സ്റ്റോക്ക് ടിക്കർ ZOMATO എന്നതിൽ നിന്നും ETERNAL എന്നതിലേക്കും മാറും. ETERNAL എന്ന പേര് ഏറെ പ്രബലമായതും അതേസമയം, അൽപ്പം ഭയപ്പെടുത്തുന്നതുമാണ്. ഇത് നിരന്തരം പാലിക്കപ്പെടേണ്ട ഒരു ഉത്തരവാദിത്വമാണ്. കാരണം, എറ്റേണൽ എന്ന വാക്ക് ഒരേസമയം വാഗ്ദാനവും വിരോധാഭാസവും ഉൾക്കൊള്ളുന്നു. അജയ്യതയുടെയോ വിജയത്തിന്റെ ധീരമായ അവകാശവാദങ്ങളുടെയോ അടിസ്ഥാനത്തിലല്ല യഥാർത്ഥ സ്ഥിരത കെട്ടിപ്പടുക്കുന്നതെന്നും ഗോയൽ പറയുന്നു.
ഇത് വെറുമൊരു പേരുമാറ്റമല്ല, മറിച്ച് ഒരു ദൗത്യ പ്രസ്താവനയാണെന്നും ഗോയൽ പറഞ്ഞു. ‘നമ്മുടെ ഐഡന്റിറ്റിയിൽ കൊത്തിവച്ച ഒരു ഓർമ്മപ്പെടുത്തൽ – നമ്മൾ ഇവിടെയുള്ളതുകൊണ്ടല്ല, മറിച്ച് നമ്മൾ അവിടെ എത്തേണ്ടതിനാൽ’- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post