ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹങ്ങൾ പാഞ്ഞടുക്കുന്നത് സർവ്വ സാധാരണം ആണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അടിയ്ക്കടി മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കുന്നത്. ഇവ ഭൂമിയിൽ പതിച്ചാൽ വലിയ ദുരന്തം ആയിരിക്കും സംഭവിക്കുക.
സാധാരണയായി ഭൂമിയ്ക്ക് അരികിൽ എത്തുന്ന ഛിന്നഗ്രഹങ്ങൾ അപകടം ഉണ്ടാക്കാതെ പോകുകയാണ് പതിവ്. എന്നാൽ ചിലപ്പോഴെങ്കിലും ഇതിൽ മാറ്റം സംഭവിക്കാം. അങ്ങിനെ ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് ദോഷം ഉണ്ടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഛിന്നഗ്രഹം ദിനോസറുകളുടെ നാശത്തിന് കാരണം ആയി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പിന്നാലെയും നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമിട്ട് എത്തിയിട്ടുണ്ട്.
ഭൂമിയ്ക്ക് അടുത്തായി ഛിന്നഗ്രഹങ്ങൾ എത്തുമെങ്കിലും ഇവ ഭൂമിയ്ക്ക് ദോഷം ഉണ്ടാക്കാത്തതിന് കാരണം നമ്മുടെ അന്തരീക്ഷമാണ്. അന്തരീക്ഷത്തിനുള്ളിലേക്ക് ഇവയോ ഉൽക്കകളോ പ്രവേശിച്ചാൽ അത് കത്തി ചാമ്പലാകും. എന്നാൽ ചിലപ്പോഴെങ്കിലും മറിച്ചും സംഭവിക്കാം. ഇതാണ് ഭൂമിയ്ക്ക് അപകടം സൃഷ്ടിക്കുന്നത്. ഇപ്പോൾ ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്ന 2024 വൈആർ4 എന്ന ഛിന്നഗ്രഹം ഇത്തരത്തിൽ അപകടം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
ഒരു ഫുട്‌ബോൾ മൈതാനത്തിന്റെ വലിപ്പം 2024 വൈആർ4 നുണ്ട്. ഇത് ഭൂമിയിൽ പതിച്ചാൽ 10 മെഗാടൺ ആണവ ബോംബ് പതിച്ച ഫലം ആകും ഉണ്ടാകുക. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ഇല്ലാതാകും. 330 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. നിലവിൽ ഈ കൂറ്റൻ പാറക്കഷ്ണം 27 മല്യൺ മൈൽ അകലെയാണ്. 2032 ഡിസംബർ 22 ന് ആകും ഇത് ഭൂമിയ്ക്ക് സമീപം എത്തുക.
ഭൂമിയ്ക്ക് അരികിൽ എത്താൻ വർഷങ്ങൾ എടുക്കുമെങ്കിലും 2024 വൈആർ4 ന്റെ വരവിനെ ഇപ്പോൾ തന്നെ ഗൗരവത്തിൽ എടുക്കണം എന്നാണ് ബഹിരാകാശ ഗവേഷകൻ ആയ ഡോ. ഡേവിഡ് വൈറ്റ് ഹൗസ് പറയുന്നത്. ബഹിരാകാശത്തെ ഏറ്റവും അപകടകാരിയായ വസ്തുവായി ഇത് മാറും. ഇതിനെ പ്രതിരോധിക്കാൻ ഒരു ആണവായുധം ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
Discussion about this post