ന്യൂഡൽഹി : ചരിത്രത്തിലെ വലിയ വിജയമാണ് ഡൽഹിയിൽ കാണുന്നത് എന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഡൽഹിയിലെ ജനങ്ങൾ ഇപ്പോൾ പറയുന്നത് വികസനം വേണം എന്നാണ്. ജനങ്ങൾക്ക് അവസരങ്ങൾ വേണം. ഡബിൾ എഞ്ചിൻ സർക്കാർ വേണം. മോദി ജി ഉണ്ടാകുന്ന പദ്ധതികൾ ഫലപ്രദമായാണ് ആളുകളിൽ എത്തുന്നത് എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് എന്ന് അനിൽ ആന്റണി പറഞ്ഞു.
കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായിരിക്കുകയാണ്. മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനിൽ ആൻറണി കൂട്ടിച്ചേർത്തു. 27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ തിരിച്ചു വരുകയാണ്. ഇവിടത്തെ സർക്കാരിനെ ജനങ്ങൾ പാടേ തുടച്ചു നീക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ബിജെപിയുടെ ചരിത്രത്തിൽ തന്നെ വൻ വിജയമാണ് ഡൽഹിയിലെ ജനങ്ങൾ പാർട്ടിക്ക് നൽകിയത്.
ഡൽഹി തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മുന്നോട്ട് പോകുമ്പോൾ ബിജെപി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. 70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. നിലവിൽ കേവല ഭൂരിപക്ഷം ബിജെപി മറികടന്നു കഴിഞ്ഞു. ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്താണ് എഎപി. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. തുടർച്ചയായി മൂന്നാം തവണയാണ് കോൺഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.
ഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിംങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
Discussion about this post