Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജനവിധി സ്വീകരിക്കുന്നു; ബിജെപിക്ക് അഭിനന്ദനങ്ങള്‍; പരാജയം സമ്മതിച്ച് അരവിന്ദ് കെജ്രിവാൾ

by Brave India Desk
Feb 8, 2025, 04:48 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെ പരാജയം സമ്മതിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാൾ ജനവിധി അംഗീകരിച്ചത്. തിരഞ്ഞെടുപ്പില്‍  ചരിത്ര വിജയം നേടിയ ബിജെപിയെ കെജ്രിവാൾ അഭിനന്ദിക്കുകയും ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറയുകയും ചെയ്തു.

‘ജനവിധി സ്വീകരിക്കുന്നു. വിജയത്തിൽ ബിജെപിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സഫലീകരിക്കാൻ അവർ തയ്യാറാകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലവികസനം എന്നീ മേഖലകളിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കും. അതോടൊപ്പം ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കുന്നത് തുടരുകയും ചെയ്യും’-  കെജ്രിവാൾ പറഞ്ഞു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

അധികാരത്തിനുവേണ്ടിയല്ല തങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയതെന്നും കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തെ  തങ്ങൾ കണ്ടിട്ടുള്ളത് ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാർഗമായാണ് . അത് ഇനിയും തുടരും. എഎപിക്കുവേണ്ടി ഈ സുപ്രധാനമായ തിരഞ്ഞെടുപ്പിൽ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ചെയർമാനും കൂടിയായ കെജ്രിവാൾ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് സാഹിബ് സിംഗാണ് കെജ്രിവാളിനെ മലർത്തിയടിച്ചത് . 1844 വോട്ടിനാണ് പർവേശ് സാഹിബ് സിംഗ് ജയിച്ചത്. കെജ്രിവാൾ 20190 വോട്ടും പർവേശ് 22034 വോട്ടുമാണ് നേടിയത്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിയായിരുന്നു ആരംഭം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ തന്നെ ബിജെപി മേൽക്കൈ നേടിയിരുന്നു. എങ്കിലും ഇവിഎമ്മുകൾ എണ്ണുമ്പോൾ ഫലം മറിച്ചാകുമെന്നായിരുന്നു ആംആദ്മി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആംആദ്മിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട്‌ ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ബഹുദൂരം മുൻപിലായി ബിജെപി. ആദ്യ മണിക്കൂറുകളില്‍ തന്നെ കേവല ഭൂരിപക്ഷം കടന്ന് ബിജെപി വിജയം ഉറപ്പിച്ചു.

27 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ ബജെപി അധികാരത്തിൽ തിരിച്ചെത്തുന്നത് .ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം ക്ഷേമ രാഷ്ട്രീയത്തിൽ പരസ്പരം മത്സരിക്കുന്ന ഈ സമയത്ത്, ഡൽഹിയിലെ വിജയം ‘മോദിയുടെ ഉറപ്പുകളുടെ’ വിശ്വാസ്യതയെ വീണ്ടും സ്ഥിരീകരിക്കും. 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. 70 അംഗ നിയമസഭയിൽ 47 സീറ്റും ബിജെപി കരസ്ഥമാക്കി.  രണ്ടാം സ്ഥാനത്താണ് എഎപി. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. തുടർച്ചയായി മൂന്നാം തവണയാണ് കോൺഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.

കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

Tags: BJPaapdelhi electionaravind kejriwalmodi
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies