ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ പ്രധാനം പഞ്ചസാര ഉപേക്ഷിക്കുക എന്നതാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മധുരം ഒഴിവാക്കുക എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലേക്ക് വരുന്നത് മധുരപലഹാരങ്ങളാണ്. ഇഷ്ടഭക്ഷണങ്ങളായ ഇവ ഒഴിവാക്കേണ്ടി വരുമല്ലോ എന്ന ചിന്തയാണ് ആദ്യമുണ്ടാവുക. എന്നാല്‍ പഞ്ചസാര രഹിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലില്‍ ഷുഗര്‍ ഫ്രീ, അല്ലെങ്കില്‍ നോ ആഡഡ് ഷുഗര്‍ എന്ന് ചേര്‍ത്തിരിക്കുന്നത് കാണാം. ഇതിന്റെ അര്‍ഥം എന്താണ്. ഇതിലേതാണ് നല്ലത്.
ഷുഗര്‍ ഫ്രീ എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പബ്ലിഷിംഗ് അനുസരിച്ച്, ഒരു ഭക്ഷണത്തില്‍ ഒരു സെര്‍വിംഗില്‍ 0.5 ഗ്രാമില്‍ താഴെ പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളുവെങ്കില്‍ അത് ഷുഗര്‍ ഫ്രീയാണ്. പക്ഷേ പലപ്പോഴും അസ്പാര്‍ട്ടേം, സ്റ്റീവിയ പോലുള്ള കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നു. അതും ഇങ്ങനെയാണ് കരുതുന്നത്.
അതിനാല്‍ തന്നെ ഷുഗര്‍ ഫ്രീ, നോ ആഡഡ് ഷുഗര്‍ എന്നീ ലേബലുകള്‍ ഒരുപോലെയല്ല.
നോ ആഡഡ് ഷുഗര്‍ എന്ന എന്ന ലേബലിലുള്ള ഉല്‍പ്പന്നങ്ങളില്‍ പലപ്പോഴും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിരിക്കുന്നു.
ഷുഗര്‍ഫ്രീ ഉല്‍പ്പന്നങ്ങളും നോ ആഡഡ് ഷുഗര്‍ ഉല്‍പ്പന്നങ്ങളിലും വെച്ച് ദീര്‍ഘകാല ഉപയോഗത്തിന് എപ്പോഴും നോ ആഡഡ് ഷുഗര്‍ ലേബലില്‍ വരുന്ന ഉല്‍പ്പന്നങ്ങളാണ്. കാരണം അവ കലോറിയും പഞ്ചസാരയോടുള്ള ആസക്തിയും കുറയ്ക്കാന്‍ സഹായിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃത്രിമ മധുരപലഹാരങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്താനും ‘നോ ആഡഡ് ഷുഗര്‍ ഉല്‍പ്പന്നങ്ങളെ മികച്ച ഓപ്ഷനാക്കി മാറ്റാനും നിരവധി പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
Discussion about this post