ഹിന്ദുസമൂഹത്തിലെ ഏറ്റവും വലുതും പവിത്രവുമായ ഒത്തുചേരലുകളില്‍ ഒന്നാണ് മഹാ കുംഭമേള. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. 2025 ജനുവരി 13-ന് ആരംഭിച്ചകുംഭമേള ഫെബ്രുവരി 26 നാണ് അവസാനിക്കുന്നത്. പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ജീവിതത്തില്‍ ലഭിക്കുന്ന അവസരമായി മഹാ കുംഭമേളയെ ഭക്തര്‍ കണക്കാക്കുന്നു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ഭക്തർ കുംഭമേളയ്ക്ക് എത്തുന്നുണ്ട്. ഇപ്പോഴിതാ നടന്‍ ജയസൂര്യയും കുടുംബവും മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ് .
കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെപങ്കുവച്ചിരിക്കുന്നത്. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് ആയുഷ്‌കാലത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്നതാണ്. അതില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവിടെ പോകാന്‍ സാധിച്ചത് ഒരു അത്യപൂര്‍വ ഭാഗ്യമാണ്. ഇനി ഒരു മഹാകുംഭമേള 144 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സംഭവിക്കൂ. ഭാര്യയോടും മക്കളോടുമൊപ്പം അവിടെ പോയി ആമഹാത്ഭുതം നേരിട്ട് കണ്ട് അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. വല്ലാത്തഅനുഭവമായിരുന്നു എന്നാണ് ജയസൂര്യ പ്രതികരിച്ചത്. അതേസമയം, കത്തനാര്‍ ആണ്ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വര്‍ഷം ക്രിസ്മസിന് കത്തനാര്‍ തിയറ്ററില്‍എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം നടി സംയുക്തയും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സംയുക്തതന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റ ഗ്രാമിൽ പങ്കുവച്ചതും. നിരവധി ബോളിവുഡ് താരങ്ങളുംകുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
Discussion about this post