ശുചിത്വം എന്ന് കേട്ടാൽ നിങ്ങളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് കുളിക്കുന്നതിനെക്കുറിച്ച് ആയിരിക്കും. കുളിക്കുന്നതു വഴിയാണ് നമ്മുടെ ശരീരം വൃത്തിയായി ഇരിക്കുന്നത്. ചുറ്റുപാടുമുള്ള പൊടിയും ശരീരം ഉത്പാദിപ്പിക്കുന്ന സെബവുമെല്ലാം കുളിക്കുമ്പോൾ പോകുന്നു. അങ്ങനെ ശരീരം വൃത്തിയാകുകയും ചെയ്യുന്നു. പനിപോയെുള്ള അസുഖങ്ങൾ വരുമ്പോൾ മാത്രമാണ് നാം കുളിക്കാതെ ഇരിക്കാറുള്ളത്.
പരമാവധി മൂന്ന് ദിവസം വരെ മാത്രമാണ് നമുക്ക് കുളിക്കാതെ പിടിച്ചു നിൽക്കാൻ കഴിയുക. ചിലർക്ക് പരമാവധി ഒരാഴ്ചവരെ കുളിക്കാതെ ഇരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ 5 വർഷം ഒരാൾക്ക് കുളിക്കാതെ ഇരിക്കാൻ കഴിയുമോ?. അങ്ങനെ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ഒരു ഡോക്ടർ. പ്രിവന്റീവ് മെഡിസിൻ ഡോക്ടർ ആയ ജെയിംസ് ഹംപ്ലിനാണ് ഈ സാഹസത്തിന് മുതിർന്നത്. കുളിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്വയം ബോധവാൻ ആകുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ തീരുമാനം.
കുളിക്കുന്നത് വ്യക്തിപരമായ താത്പര്യം ആണോ, അതോ ഇതിന് ആരോഗ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഒരിക്കൽ അദ്ദേഹത്തിന് ഉണ്ടായി. ഇതോടെ ദിവസേനയുള്ള കുളി അദ്ദേഹം ഒഴിവാക്കുകയായിരുന്നു. താൻ കുളിക്കാറില്ലെന്ന് പ്രമുഖ ദേശീയ മാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.
നിങ്ങൾ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് ചെല്ലുമ്പോൾ അവിടെ മരുന്നുകൾക്കൊപ്പം സോപ്പും ഷാംപുവും വിൽക്കാൻ വച്ചിരിക്കുന്നതായി കാണാം. ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്തിനാണ് ഇത്?. ഇതെല്ലാം നമുക്ക് ആവശ്യമുണ്ടോ?.
നമ്മുടെ ചർമ്മം ഒരു സൂക്ഷ്മാണു വ്യവസ്ഥയാണ്. അതായത് ബാക്ടീരിയകളുടെ ആവാസകേന്ദ്രം. ഈ ബാക്ടീരിയകൾ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടതാണ്. അടിയ്ക്കടിയുള്ള സോപ്പുകളുടെയും ഷാംപൂകളുടെയും ഉപയോഗം ഇവയെ നശിപ്പിക്കും. ചർമ്മത്തിന്റെ സ്വാഭാവികതയെ ഇല്ലാതാക്കും. കൃഷിയിടത്തിൽ നിന്നും മേൽമണ്ണ് മാറ്റുന്നതിന് സമാനമാണ് ഇത്.
ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യപ്പെടുമ്പോൾ ചർമ്മം വരണ്ടതാകുന്നു. ഇത് പരിഹരിക്കാൻ നാം വിലകൂടിയ ലോഷനുകൾ ഉപയോഗിക്കുന്നു. ശരീരത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധത്തെ എല്ലാവർക്കും ഭയമാണ്. ഇതേ തുടർന്നാണ് എല്ലാവരും കുളിക്കുന്നത്. എന്നാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ നിങ്ങളുടെ ശരീരം പൊരുത്തപ്പെടും. ഒരു ദുർഗന്ധവും ഉണ്ടാകില്ല.
കുളിക്കാതെ ഇരിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ട് എങ്കിൽ അങ്ങനെ ചെയ്യുക. കുളിക്കാതെ ഇരിക്കുന്നത് വലിയ കുറ്റകൃത്യമല്ല. വ്യായാമം ചെയ്തു കഴിഞ്ഞാൽ ശരീരം വിയർക്കു. വെള്ളം ഒരു തുണിയിൽ മുക്കി തുടച്ചാൽ ഇത് മാറും. അതിന് കുളിക്കണം എന്നില്ല. സോപ്പിന്റെ ആവശ്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post