കൊച്ചി: പ്രശസ്ത നടന് കലാഭവന്‍ മണി അന്തരിച്ചു 7.15 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. രണ്ട് ദിവസം മുന്‍പാണ് കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പവേശിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് അദ്ദഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം മുന്‍പാണ് മണി പരിശോധനക്കായി ആശുപത്രിയില്‍ എത്തിയത്, പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അഡ്മിറ്റ് ചെയ്യുകയായിരുന്നു.
മണി കഴിച്ച മദ്യത്തില്‍ മിഥനോള് കലര്‍ന്നതായി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന ചേരാനെല്ലൂര്‍ പോലിസ് പ്രാഥമിക അന്വേഷണം നടത്തി.മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ജനിച്ച കലാഭവന്‍ മണിയ്ക്ക് 45 വയസ്സായിരുന്നു. കൊച്ചിന് കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായ മണി കോമഡി വേഷങ്ങളിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടത്. പില്ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവറായി ജോലി നോക്കിയ ശേഷമാണ് മണി സിനിമകളിലേക്ക് ചുവടുവച്ചത്.
പിന്നീട് മലയാള സിനിമയില്‍ തന്റേതായ ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാന്‍ മണിയ്ക്ക് കഴിഞ്ഞു. തമിഴിലും, തെലുങ്കിലും കന്നഡയിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അക്ഷരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. സല്ലാപം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.വാസന്തിയും ലഷ്മിയും ഞാനും എന്ന ചിത്രത്തിലെ അന്ധഗായകനായുള്ള അഭിനയമാണ് മികച്ച നടനുള്ള പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്.
2009ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി. ഒട്ടെറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മണി നടത്തിയിരുന്നു. നിമ്മിയാണ് മണിയുടെ ഭാര്യ. ഒരു മകളുണ്ട്.
കലാഭവന്‍ മണി അഭിനയിച്ച ചില ചിത്രങ്ങള്‍
ഇരുവഴി തിരിയുന്നിടം
ശിക്കാര്‍
പുള്ളിമാന്‍
സല്ലാപം
അക്ഷരം
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കരുമാടിക്കുട്ടന്
സമ്മര്‍ ഇന്‍ ബെത് ലഹേം
എബ്രഹാം ലിങ്കന്
ലോകനാഥന് I .A .S
നാട്ടുരാജാവ്
ആറാം തമ്പുരാന്
ബിഗ് B
തമിഴ് ചലച്ചിത്രങ്ങള്‍
എന്തിരന്
വേല്
ആര്
സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും
മഴൈ
അന്നിയന്‍
ബോസ്
പുതിയ ഗീതൈ
ജെമിനി
ബന്ദാ പരമശിവം
സിങ്കാര ചെന്നൈ
കുത്ത്
പുരസ്ക്കാരങ്ങള്‍
ദേശീയ ചലച്ചിത്ര പുരസ്കാരം-2000 -പ്രത്യേക ജൂറി പുരസ്കാരം : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം-1999- പ്രത്യേക ജൂറി പുരസ്കാരം : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
ഫിലിംഫെയര്‍ അവാര്‍ഡ്;
2002- മികച്ച വില്ലന്‍ ( തമിഴ് ) ജെമിനി
ഏഷ്യ നെറ്റ് ഫിലിം അവാര്‍ഡ്;
1999- മികച്ച നടന് : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
2007 -മികച്ച വില്ലന്‍ കഥാപാത്രം : ചോട്ടാ മുംബൈ
വനിതാചന്ദ്രിക അവാര്‍ഡ്:
2008-മികച്ച വില്ലന്‍ കഥാപാത്രം : ചോട്ടാ മുംബൈ
2014 -ഭരത് ഗോപി ഫൌണ്ടേഷന് പുരസ്ക്കാരം
Discussion about this post