തലയ്ക്ക് ചുറ്റും ഈച്ചകൾ വന്ന്പറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തേക്കാൾ അലോസരപ്പെടുത്തുന്ന മറ്റൊരു ശബ്ദം വേറെയില്ല എന്ന് തന്നെ പറയാം. മനുഷ്യരെ പിന്തുടർന്ന് വരാൻ ഇവയ്ക്ക് പ്രത്യേക കഴിവ് തന്നെയാണ്. പക്ഷേ എന്തുകൊണ്ടാണ് ഈച്ചകൾ നമ്മുടെ ചുറ്റും തങ്ങിനിൽക്കുന്നത്?
നമ്മൾ ശ്വസിക്കുമ്പോൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡിലേക്ക് ഈ ഇച്ചകൾ ആകർഷിക്കപ്പെടുന്നു.മനുഷ്യശരീരങ്ങൾ ഈച്ചകൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഒന്നാണ്. കാരണം പ്രാണികൾ സ്വാഭാവികമായി ആകർഷിക്കപ്പെടുന്ന കാർബൺ ഡൈ ഓക്‌സൈഡ്, ലാക്റ്റിക് ആസിഡ്, കാർബോക്സിലിക് ആസിഡ് തുടങ്ങിയ ഗന്ധങ്ങൾ നാം നിരന്തരം പുറത്തുവിടുന്നുണ്ടെന്ന് കോർണൽ യൂണിവേഴ്സിറ്റിയിലെ കീടശാസ്ത്രജ്ഞനും ന്യൂയോർക്ക് സ്റ്റേറ്റ് ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാമിലെ സീനിയർ എക്സ്റ്റൻഷൻ അസോസിയേറ്റുമായ ജോഡി ഗാംഗ്ലോഫ്-കോഫ്മാൻ പറഞ്ഞു. ഇതിനാൽ ഈച്ചകൾക്ക് മനുഷ്യരെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുന്നു.
എന്നാൽ ഒരോ മനുഷ്യനും വ്യത്യസ്തമായ ഗന്ധമാണ് ഉള്ളത.് ‘എല്ലാവരുടെയും ചർമ്മത്തിൽ നിന്ന് പുറത്തുവരുന്ന എയറോസോൾ തന്മാത്രകളെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിന്റെ ഗന്ധം വ്യത്യാസപ്പെടുന്നത്. നിങ്ങളുടെ ഭക്ഷണക്രമത്തെയും ആ ദിവസം നിങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി ഇവ വ്യത്യസ്തമാവുന്നു. ഇങ്ങനെയാണ് ഓരോരുത്തർക്കും വ്യത്യസ്ത മണം ഉണ്ടാവുന്നത്.
Discussion about this post