പുഷ്പ 2 സിനിമയുടെ വിജയാഘോഷ വേളയിൽ അണിയറ പ്രവർത്തകർക്ക് സംഭവിച്ച അബദ്ധമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. എല്ലായിടത്തും നല്ല റെസ്‌പോൺസ് കിട്ടി ചിത്രത്തിന് കേരളത്തിൽ സമ്മിശ്ര പ്രതികരണമായിരുന്നു. സിനിമ മോശമാണ് എന്ന കമന്റ് തന്നെയാണ് ഏറ്റവും കൂടുതൽ വന്നത്.
ചിത്രത്തിന്റെ സക്‌സസ് മീറ്റിൽ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങൾ ഒരു വീഡിയോയിലൂടെ അവതരിപ്പിക്കുകയുണ്ടായി. വിജയാഘോഷത്തിൽ പ്രവർത്തകർ പുറത്തുവിട്ട വിജയാഘോഷ വിഡിയോയിലും കേരളത്തിൽ നിന്നുള്ള തിയറ്റർ പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. ചിത്രം തിയേറ്റർ കത്തിക്കുമെന്നും അല്ലെങ്കിൽ ആളുകൾ കത്തിക്കു’മെന്നും ഒരു പ്രേക്ഷകൻ പറയുമ്പോൾ ക്രിഞ്ച് അഭിനയമാണ് രശ്മികയുടേത് , നടിയെ ഒരു ഒരു കിണർ വെട്ടി കുഴിച്ച് മൂടണം എന്നൊരു വിമർശനവും ഇതിൽ ഉൾപ്പെട്ടു. ഇത് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയയിൽ ഉൾപ്പെടുത്തിയതെന്നാണ് സൈബറിടത്തിന്റെ കണ്ടെത്തൽ.
അതേസമയം ആഗോള ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. 1800 കോടിയിലധികം രൂപയാണ് സിനിമ ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. എല്ലാ കോണുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങൾ ലഭിച്ച സിനിമയ്ക്ക് എന്നാൽ കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ഇവിടെനിന്നും ലഭിച്ചത്.
ചിത്രമിപ്പോൾ നെറ്റ്ഫ്‌ലിക്‌സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. രാജമൗലിയുടെ ചിത്രം ‘RRR’- ന്റെയും (1230 കോടി) ‘ കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) ന്റെയും ‘ബാഹുബലി 2’ വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ ‘പുഷ്പ 2: ദി റൂൾ’ മറികടന്നിരുന്നു. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനിൽ, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2.
Discussion about this post