ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നവജാത ശിശുവിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ നിലയില്‍. ലാനി ഏരിയയിലാണ് സംഭവം. ആര്യ നഗറിലെ ഫാക്ടറിക്കടുത്തുള്ള മാലിന്യകൂമ്പാരത്തില്‍ ശിശുവിന്റെ മൃതദേഹം കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയ്ച്ചു.
Discussion about this post