പാരിസ്: നിർമിത ബുദ്ധിയുടെ (എഐ) വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന എഎയുടെ വൻ സാധ്യതകളെ കുറിച്ച് സുന്ദർ പുച്ചെ വ്യക്തമാക്കിയത്. എഐ ആക്ഷൻ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രയുമായി കൂടിക്കാഴ്ച്ച നടത്താനായതിലെ സന്തോഷവും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പങ്കുവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ സഹ-അദ്ധ്യക്ഷത വഹിക്കാൻ പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
‘എഐ ആക്ഷൻ ഉച്ചകോടിക്കിടെ പാരിസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് എഐ കൊണ്ടുവരുന്ന അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ഗൂഗിളുമായി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു’- ഗൂഗിൾ മേധാവി എക്‌സിൽ കുറിച്ചു.
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് എഐ എന്നാണ് ഉച്ചകോടിയ്ക്കിടെ സുന്ദർ പുച്ചെ വ്യക്തമാക്കിയത്. നിർമിത ബുദ്ധിയെന്ന സാങ്കേതിക വിദ്യയ്ക്ക് ഒരു സുവർണ കാലഘട്ടം തന്നെ തീർക്കാനാവും. എഐയെ വേണ്ട വിധം ഉപയോഗിക്കാത്തതാണ് അപകടമാകുന്നത്. എഐ വികസനത്തിനായി ഗൂഗിൾ 7500 കോടി ഡോളർ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഗൂഗിൾ മേധാവി, എഐയ്ക്കായുള്ള ഒരു ആഗോള ചട്ടക്കൂടിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. കൂട്ടായ ആഗോള ശ്രമങ്ങൾക്ക് മാത്രമേ എഐയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകൾ പരിഹരിക്കുന്നതിനും ഇതിനോടുള്ള വിശ്വാസം വളർത്തുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അകയ്ക്കുള്ള ഭരണവും മാനദണ്ഡങ്ങളും സൃഷ്ടിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയമാണ് എഐയ്ക്ക് മുന്നിൽ നിൽക്കുന്ന ഏറ്റവും വലിയ തടസം. എന്നാൽ, സാങ്കേതികവിദ്യ വരുമ്പോൾ ഒരിക്കലും ജോലി സാധ്യതകൾ നഷ്ടമാകുന്നില്ല, പകരം അതിന്റെ സ്വഭാവം മാത്രമാണ് മാറുന്നത്. ഇത് തെളിയിച്ചിട്ടുള്ള വസ്തുതയാണെന്നും സുന്ദർ പിച്ചെ വ്യക്തമാക്കി.
Discussion about this post