ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്‌റെ വിവിധ വേര്‍ഷനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ അല്‍പ്പം ഭീകരമായ ഒരു വേര്‍ഷന്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
മുംബൈയിലെ താമസക്കാരനായ ചന്ദ്രഭാന്‍ പലിവാളിനാണ് ഈ ദുര്‍വിധിയുണ്ടായത്. ഫെബ്രുവരി ഒന്നിന് ഇദ്ദേഹത്തിന് ഒരു അജ്ഞാത നമ്പറില്‍നിന്ന് ഒരു കോള്‍ വരികയാണ്. കോള്‍ അറ്റന്റ് ചെയ്ത ചന്ദ്രഭാനിനോട് ഉടന്‍തന്നെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ ബന്ധപ്പെടണമെന്നും അല്ലാത്ത പക്ഷം അയാളുടെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയതു. ഫോണ്‍ സേവനം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ചന്ദ്രഭാന്‍ അയാള്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിച്ചു.
അധികം താമസിക്കാതെ പലിവാളിന് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ഐപിഎസ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. മുംബൈയിലെ സൈബര്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ചന്ദ്രഭാനെന്ന് പറയുകയും ഉടന്‍തന്നെ തട്ടിപ്പുകാരില്‍ ഒരാള്‍ കോളാവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് യൂണിഫോമില്‍ ഇയാളെ വീഡിയോകോള്‍ ചെയ്യുകയും ചെയ്തു. ഇതോടെ ചന്ദഭാന്‍ എല്ലാം വിശ്വസിക്കികയും ചെയ്തു.
പിന്നീട് അവരുടെ അടുത്ത തന്ത്രം ചന്ദ്രഭാന്‍ പണമിടപാടില്‍ തിരിമറി കാട്ടിയെന്നും അതുകൊണ്ട് വിവിധ സ്ഥലങ്ങളില്‍ അയാള്‍ക്കെതിരെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പറയുകയുമായിരുന്നു. മാത്രമല്ല പണമിടപാട് സംബന്ധിച്ച കേസില്‍ സിബിഐ അന്വേണമുണ്ടെന്നും ഇയാളെ തെറ്റിദ്ധരിപ്പിച്ചു.ു.
തട്ടിപ്പുകാര്‍ പിന്നീട് ചന്ദ്രഭാനിന്റെ ഭാര്യയേയും മക്കളേയും പിന്തുടരുകയും പലവിധ ഭീഷണികളും ആരോപണങ്ങളും ഉന്നയിച്ച് അവരെ വീഡിയോ കോള്‍വഴി ബന്ധപ്പെടുകയുമായിരുന്നു. ജീവന്‍ വരെ പോയേക്കുമെന്ന് ഭയപ്പെട്ട കുടുംബം പണം നല്‍കുകയിയിരുന്നു. അഞ്ച് ദിവസത്തിനുളളില്‍ തട്ടിപ്പുകാര്‍ 1.1 കോടി രൂപയാണ് കുടുംബത്തിന്റെ കൈയില്‍നിന്ന് തട്ടിയെടുത്തത്.
ഇതിന് പിന്നാലെ ഇവര്‍ നോയിഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് എന്നപേരില്‍ കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണെന്നും വീഡിയോ കോള്‍ വഴി ആളുകളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഭയവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുകയാണെന്നും ഇത് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും പൊലീസ് പറയുന്നു.
Discussion about this post