ജക്കാർത്ത: ഇന്നത്തെ കാലത്ത് യുവതി യൂവാക്കാൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ചോദ്യം ആയിരിക്കും വിവാഹം ആയില്ലേ എന്നത്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും നിരവധി പേർക്കാണ് വിവാഹം കഴിക്കാൻ പങ്കാളികളെ ലഭിക്കാത്തത്. ഇതിൽ പലരും വലിയ മനപ്രയാസം അനുഭവിക്കുന്നുണ്ട്. സമ്മർദ്ദത്തെ തുടർന്ന് എങ്ങനെയെങ്കിലും ഒരു പെണ്ണിനെയോ ചെക്കനെയോ കിട്ടിയാൽ മതിയെന്ന് ആകും ഇവർ ചിന്തിക്കുന്നുണ്ടാകുക.
വിവാഹം നടക്കാത്തത് പുരുഷന്മാരെയാണ് ഏറ്റവും കൂടുതലായി ബുദ്ധിമുട്ടിയ്ക്കുന്നത്. ഭാര്യയെ എവിടെ നിന്നെങ്കിലും വാങ്ങാൻ സാധിക്കും എങ്കിൽ ഇവർ അതും ചെയ്‌തേനെ. നമ്മുടെ നാട്ടിൽ അങ്ങനെയൊരു സമ്പ്രദായം ഇല്ല. എന്നാൽ ഭാര്യമാരെ വിലകൊടുത്ത് വാങ്ങാൻ കഴിയുന്ന ഒരു നാട് ഉണ്ട് നമ്മുടെ ലോകത്തിൽ. ഇവിടെ പണം നൽകിയാൽ നിങ്ങൾക്ക് ഇഷ്ടമുള്ള യുവതിയെ വിവാഹം ചെയ്ത് ഭാര്യയാക്കാം.
പശ്ചിമ ഇന്തോനേഷ്യയിലെ പാൻകാക്കിലാണ് പണം നൽകി ഭാര്യയെ സ്വന്തമാക്കാൻ കഴിയുക. അന്യരാജ്യങ്ങളിൽ നിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കാണ് ഇവിടെ നിന്നും പണം നൽകി വിവാഹം കഴിക്കാൻ കഴിയുക. എന്നാൽ ഈ വിവാഹ ബന്ധത്തിന് ആഴ്ചകളോ മാസങ്ങളോ മാത്രമായിരിക്കും നിലനിൽപ്പ് ഉണ്ടാകുക.
കുഗ്രാമങ്ങൾ ധാരാളം അടങ്ങിയ പ്രദേശം ആണ് പാൻകാക്കി. പ്രത്യേകിച്ച് വരുമാനം ഒന്നും ഇല്ലാത്ത ഇവർ യുവതികളെ ഇവിടേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് വിവാഹം കഴിച്ച് നൽകും. ഇതിന് ചെറിയ പ്രതിഫലവും കുടുംബത്തിന് ലഭിക്കും. എന്നാൽ തിരികെ പോകുമ്പോൾ ഇവർ ആരും യുവതികളെ കൊണ്ട് പോകാറില്ല. ഈ രീതിയിൽ താത്പര്യം പ്രകടിപ്പിച്ച് മിഡിൽ ഈസ്റ്റിൽ നിന്നും നിരവധി പേരാണ് എത്തുന്നത്.
കോട്ട ബുംഗ എന്ന റിസോർട്ട് ആണ് ഇപ്പോൾ ഇത്തരത്തിലുള്ള വിവാഹങ്ങൾ നടത്തിക്കൊടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. താത്പര്യം പ്രകടിപ്പിച്ച് വിനോദ സഞ്ചാരികൾ എത്തിയാൽ ഇവർ ഏജൻസികളുമായി ബന്ധപ്പെടും. ഇവർ നൽകുന്ന യുവതികളെയാണ് പുരുഷന്മാർക്ക് അനുവദിച്ചുകൊടുക്കുക.
ഒരു വിവാഹത്തിന് അരലക്ഷം മുതൽ ഒരു ലക്ഷം വരെയാണ് നൽകേണ്ടത്. ഇതിനൊപ്പം കോൺട്രാക്ടിറ്റിലും ഒപ്പുവയ്ക്കും. എന്നാൽ ഇങ്ങനെ റിസോർട്ടിന് ലഭിക്കുന്ന പണത്തിന്റെ പകുതി മാത്രമേ യുവതികൾക്ക് നൽകാറുള്ളൂ. സ്ത്രീ വീട്ടുകാർക്ക് പണം നൽകി വിവാഹം കഴിക്കുന്നത് ഒരു ആചാരമായി തുടരുന്ന നിരവധി രാജ്യങ്ങൾ നമ്മുടെ ലോകത്തുണ്ട്. ഈ രീതി വാണിജ്യത്തിനായി ഉപയോഗിക്കുകയാണ് പാൻകാക്കിൽ.
Discussion about this post