Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇനിയും കാത്തിരിക്കണം; അബ്ദുൾ റഹീമിന്റെ മോചനം ഉടനില്ല

by Brave India Desk
Feb 13, 2025, 03:24 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം നീളുന്നു. കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചതോടെയാണ് മോചനം വീണ്ടും നീളുന്നത്. എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്.

റിയാദ് ക്രിമിനൽ കോടതിയിലെ ഡിവിഷൻ ബെഞ്ചിന് മുൻകാകെയാണ് കേസ് ഉള്ളത്. ഗവർണറേറ്റിൽ നിന്നുള്ള നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി ആയിരുന്നു പരിഗണിക്കുന്നത് വീണ്ടും മാറ്റിയത്. കേസിൽ ഗവർണറേറ്റിൽ നിന്നും കോടതി വിശദീകരണം ആരാഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിശദീകരണം ലഭിച്ച ശേഷം ഇതിൽ തുടർനടപടി ക്രമങ്ങൾ ഉണ്ടാകും. ഇതിന് ശേഷം മാത്രമേ മോചനം സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കുന്നതിലേക്ക് കോടതി കടക്കുക.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അടുത്ത സിറ്റിംഗ് എപ്പോഴാണെന്ന് സംബന്ധിച്ച വിവരം കോടതി ഉടൻ അറിയിക്കും. സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് പറഞ്ഞായിരുന്നു നേരത്തെയെല്ലാം കോടതി മോചനം പരിഗണിക്കുന്നത് ദീർഘിപ്പിച്ചത്. കഴിഞ്ഞ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവാണ് ലഭിക്കാനുള്ളത്. ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ റഹീമിന് ജയിൽ മോചിതനായി നാട്ടിലേക്ക് വരാൻ സാധിക്കുകയുള്ളൂ.

ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ് കേസിന്റെ നടപടിക്രമങ്ങൾ പിന്തുടരുന്നത്. കഴിഞ്ഞ നവംബറിൽ തന്നെ മോചനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങേണ്ടതായിരുന്നു. എന്നാൽ വിവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് കോടതി മാറ്റിവയ്ക്കുകയായിരുന്നു.

കോടതി മോചനത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചാൽ ഇതിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും അയക്കും. ഇതിന് ശേഷം ആഭ്യന്ത്രമന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോർട്ട് വിഭാഗം അന്തിമഘട്ട നടപടികൾ പൂർത്തിയാക്കും. ഇതിനായി ചിലപ്പോൾ ഒരാഴ്ച എടുത്തേക്കാം. ഇതെല്ലാം പൂർത്തിയായാൽ റഹീമിന് നാട്ടിലേക്ക് മടങ്ങാം. നിലവിൽ റഹീമിന് നാട്ടിലേക്ക് വരുന്നതിനുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്.

2006 ഡിസംബറിൽ ആയിരുന്നു റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. 18 വർഷമായി ജയിലിലാണ് റഹീമുള്ളത്. ഡ്രൈവർ ജോലിയ്ക്ക് വേണ്ടിയായിരുന്നു റഹീം റിയാദിൽ എത്തിയത്. ഇതിനൊപ്പം ചലനശേഷിയില്ലാത്ത സ്‌പോൺസറുടെ മകനായ അനസിനെയും നോക്കേണ്ട ചുമതല റഹീമിന് ഉണ്ടായിരുന്നു. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിക്കാൻ കുട്ടി ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം റഹീം നിരസിക്കുകയായിരുന്നു. ഇതോടെ കുട്ടി മുഖത്ത് തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ റഹീമിന്റെ കൈ ജീവൻ രക്ഷാ ഉപകരണത്തിൽ തട്ടുകയായിരുന്നു. ഇതോടെ കുട്ടി മരിച്ചു.

വധശിക്ഷ ഒഴിവാകണമെങ്കിൽ 34 കോടി രൂപ നൽകണം എന്നായിരുന്നു അനസിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് നൽകിയാണ് വധശിക്ഷ ഒഴിവാക്കിയത്.

Tags: courtjailkozhikodAbdul rahim
Share5
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies