മണ്ണ് വാരി തിന്നുക, കടലാസ് കഷ്ണങ്ങൾ തിന്നുക …. ഐസ് കൂടുതൽ കഴിക്കുക …ഇങ്ങനെ വ്യത്യസ്തമായ ശീലങ്ങൾ നമുക്ക് ഉണ്ടാവും. ഇതിനെ പറയുന്ന പേരാണ് പൈക്ക ഡിസോർഡർ …. ശരീരത്തിന് ഗുണമൊന്നുമില്ലാത്ത, ഭക്ഷണമല്ലാത്ത വസ്തുക്കളെ ആഹാരമാക്കുന്ന അവസ്ഥയാണ് ഇത്.
ലാറ്റിൻ അമേരിക്കയിൽ ധാരാളമായി കാണപ്പെടുന്ന മാഗ്പൈ പക്ഷികളിൽ നിന്നാണ് ഈ അവസ്ഥയ്ക്ക് ഇങ്ങനെയൊരു പേര്. ഈ പക്ഷികളെ പൈക്ക എന്നാണ് വിളിക്കാറ്. നിരന്തരം ചിലച്ചുകൊണ്ടിരിക്കുന്ന ഈ വായടി പക്ഷികൾ പുള്ള് ഇനത്തിൽപെടുന്നു. അസ്വാഭാവികമായ ആഹാരരീതിയാണ് ഇവയ്ക്ക്. അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ കഴിക്കുന്ന ഈറ്റിങ് ഡിസോർഡറിന് ഇവയുടെ പേരുവീണത്.
പൊതുവേ ഈയവസ്ഥ ഉപദ്രവകാരിയല്ലെങ്കിലും കഴിക്കുന്ന വസ്തുക്കൾ പലതും അപകടാവസ്ഥയുണ്ടാക്കാം. തെറാപ്പിയിലൂടെയും ജീവിതശൈലീമാറ്റങ്ങളിലൂടെയും ഇതിന് പരിഹാരം കണ്ടെത്താമെന്നാണ് വിദ്ഗധർ പറയുന്നത്.
ഏതു പ്രായക്കാരിലും പൈക ബാധിക്കുമെങ്കിലും പ്രത്യേകിച്ച് മൂന്നുവിഭാഗങ്ങളിലാണ് കണ്ടുവരാറുള്ളത്. ആറുവയസ്സിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ കൂടാതെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സ്‌കിസോഫ്രീനിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരെയും ബാധിക്കും.
ഇതിന്റെ പ്രധാന ലക്ഷണങ്ങൾ .
അനീമിയ
വിരശല്യം
മലബന്ധം
ഇലകട്രോലൈറ്റ് അസന്തുലിതാവസ്ഥ
ഹൃദയസ്പന്ദത്തിലെ വൻകുടലിലലെയും തടസ്സങ്ങൾ
ലെഡ് പോയ്സിങ്
ഇക്കൂട്ടർ പൊതുവേ കഴിക്കുന്നവ ചാരം, ചോക്ക്, മണ്ണ്, പൗഡർ, മുട്ടയുടെ തോട്, വിസർജ്യം, മുടി, നാരുകൾ, ഐസ്, പേപ്പർ, ചെറിയ കല്ലുകൾ, മൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ , സോപ്പ് കമ്പിളിയോ വസ്ത്രമോ
Discussion about this post