ലക്‌നൗ: കുംഭമേള ആരംഭിച്ചതോടെ പ്രയാഗ്‌രാജ് ഉത്സവലഹരിയിലാണ്. ദിനംപ്രതി സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. കോടിക്കണക്കിന് ആളുകളൾ ഇതിനോടകം തന്നെ ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന് കഴിഞ്ഞു. 50 കോടി ആളുകൾ ഇതിനോടകം തന്നെ കുംഭമേളയിൽ പങ്കെടുത്തു കഴിഞ്ഞു. ലോകം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടി കൂടിയായിരുന്നു കുംഭമേള.
എന്നാൽ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണിയിൽ സ്‌നാനം ചെയ്ത ആർക്കും യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നാണ് കേന്ദ്ര ശാസ്ത്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറയുന്നത്. ആണവ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാദ്ധ്യമാക്കിയത് എന്നും അദ്ദേഹം പറയുന്നു.
50 കോടിയിലധികം പേരാണ് മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിൽ എത്തിയത്. ഇവർ നദിയിൽ സ്‌നാനം ചെയ്തു. എന്നാൽ ആർക്കും ഒരു ആരോഗ്യപ്രശ്‌നവും ആർക്കും ഇല്ല. ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച് റിയാക്ടർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇത് സാദ്ധ്യമാക്കിയത്. മലിനജലം സംസ്‌കരിക്കുന്നതിനുള്ള സാങ്കേതി വിദ്യയാണ് ഇത്. ആണവോർജ്ജ വകുപ്പിന് കീഴിലുള്ള മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എന്നിവ ചേർന്ന് തദ്ദേശീയമായി നിർമ്മിച്ചതാണ് ഈ സാങ്കേതിക വിദ്യ. ഇതാണ് ജലശുദ്ധീകരണത്തിനായി കുംഭമേളയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫെക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ എന്നാണ് ഈ പ്ലാന്റുകൾ അറിയപ്പെടുന്നത്. സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ് ഇവിടെ ജലം ശുദ്ധീകരിക്കുന്നത്. 11 സ്ഥിരം പ്ലാന്റുകളും മൂന്ന് താത്കാലിക പ്ലാന്റുകളും ആണ് ഇവിടെ മലിനജല ശുദ്ധീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു പ്ലാന്റിൽ 1.5 ലക്ഷം ലിറ്റർ മലിനജലം ആണ് ശുദ്ധീകരിക്കുന്നത് 14 പ്ലാന്റുകൾ ആകുമ്പോൾ നദിയിലെ വെള്ളം മാലിന്യമുക്തമാകും.
ഗംഗാ നദിയിലെ മലിനീകരണം കാരണം മുൻകാലങ്ങളിൽ കുംഭമേളയ്ക്ക് എത്തുന്നവർക്ക് കോളറ, വയറിളക്കം പോലുള്ള രോഗങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് മരണങ്ങൾ ഉൾപ്പെടെ സംഭവിച്ചിരുന്നു. എന്നാൽ മലിനജല പ്ലാന്റുകൾ വെള്ളം ശുദ്ധിയാക്കിയതോടെ സ്ഥിതി മാറി. ആണവോർജ്ജ വകുപ്പിലെ ഡോ. വെങ്കട്ട് നഞ്ചരയ്യയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലിനജല പ്ലാന്റിന് പുറമേ വരുന്ന ഭക്തർക്ക് വിപുലമായ ശുചിമുറി സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരുന്നു. 1.5 ശുചിമുറികൾ ആയിരുന്നു ഇവിടെ ഭക്തർക്കായി ഇവിടെ നിർമ്മിച്ചിരുന്നത്. എല്ലാവരും ഇത് കൃത്യമായി ഉപയോഗിച്ചതും അസുഖങ്ങൾ പടരാതിരിക്കാൻ ഗുണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post