മുംബൈ: ഭാവിയിലേക്കുള്ള ജീവിതത്തിന് ജോലി മാത്രം പോര അൽപ്പം നിക്ഷേപ ശീലവും ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ അതിന് ഭൂരിഭാഗം പേരെയും അനുവദിക്കാറില്ല. കിട്ടുന്ന പണത്തിന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നാം വാങ്ങിക്കൂട്ടും. ചിലർക്ക് വസ്ത്രങ്ങളാണെങ്കിൽ മറ്റ് ചിലർക്ക് ചെരുപ്പും മേയ്ക്കപ്പ് സാധനങ്ങളും വാങ്ങിക്കൂട്ടുന്നതിൽ ആയിരിക്കും താത്പര്യം. ഇതിനായി ആയിരങ്ങളോ പതിനായിരങ്ങളോ ചിലവഴിക്കാൻ ഒരു മടിയും ഇല്ല. ഇത്തരത്തിൽ വിവാഹിതനാകാൻ പോകുന്ന സ്‌നേഹിതൻ വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ ലിസ്റ്റും ഒപ്പം അൽപ്പം ആശങ്കയും പങ്കുവയ്ക്കുകയാണ് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ്.
ഒരു മാസത്തെ ശമ്പളം 30 മിനിറ്റുകൊണ്ട് തീർത്തു എന്ന തലക്കെട്ടോട് കൂടി ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ഉയർന്ന നിലവാരമുള്ള ഇറ്റാലിയൻ തുകൽ ഉത്പന്നങ്ങൾക്ക് പേരുകേട്ട ആഡംബര കടയായ ഐലാന്റയിലെ ഡാ മിലാനോയിൽ ആയിരുന്നു അദ്ദേഹവും സുഹൃത്തും ഷോപ്പിംഗിനായി എത്തിയത്. ആദ്യം തന്നെ ഷൂസ് ആയിരുന്നു അദ്ദേഹം വാങ്ങിയത്. ഒരു മടിയും കൂടാതെ രണ്ടാമതൊന്ന് ചിന്തിക്കാതെ അദ്ദേഹം 28,000 രൂപ നൽകി റോസ്സോ ബ്രൂണെല്ലോ ഷൂസ് വാങ്ങി. ഇത്രയും വില കൊടുത്ത് ഷൂ വാങ്ങിയതോടെ ഷോപ്പിംഗ് അവസാനിച്ചു എന്നായിരുന്നു റെഡ്ഡിറ്റ് ഉപയോക്താവ് വിചാരിച്ചത്. എന്നാൽ ഇത് അവിടം കൊണ്ട് അവസാനിച്ചില്ല.
അടുത്തത് സുഹൃത്തിന്റെ കണ്ണ് പതിച്ചത് വൈവ്‌സ് സെന്റ് ലോറന്റ് പെർഫ്യൂമിൽ ആയിരുന്നു. 60 മില്ലി പെർഫ്യൂം അദ്ദേഹം 9,800 രൂപയ്ക്ക് വാങ്ങി. പിന്നാലെ 3,400 രൂപ വിലയുള്ള ഫേസ് വാഷും വാങ്ങി. കടക്കാരനോട് വിലപേശാൻ പോലും നിൽക്കാതെ ആയിരുന്നു അദ്ദേഹം പണം നൽകിയത്. എല്ലാം പാക്ക് ചെയ്യാൻ സുഹൃത്ത് കടക്കാരനോട് പറഞ്ഞു. പിന്നാലെ തന്റെ കയ്യിലെ കാർഡും നീട്ടി. കാർഡ് സൈ്വപ്പ് ചെയ്ത ശേഷം ബാഗുമായി രണ്ടാളും അവിടെ നിന്നും മടങ്ങി.
വീട്ടിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പമുള്ള ഷോപ്പിംഗിനെക്കുറിച്ചുള്ള ചിന്തകൾ മനസിൽ എത്തിയത്. തന്റെ രക്ഷിതാക്കൾ തനിക്ക് വേണ്ടി സമ്പാദിച്ച സ്വത്തുക്കളിൽ തൃപ്തനാണ്. എന്നാൽ അവന്റെ തലമുറയുടെ സമ്പത്ത് നോക്കുമ്പോൾ കൂടുതൽ പണം സമ്പാദിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. പ്രൈസ് ടാകുകൾ നോക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് എന്നെ സംബന്ധിച്ച് ആവശമുള്ള കാര്യമാണെന്നും അദ്ദേഹം കുറിച്ചു.
റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഈ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം വൈറൽ ആയി. വലിയ ചർച്ചയാണ് ഈ കുറിപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്. സമാനമായ അനുഭവം പങ്കുവച്ച് മറ്റുള്ളവരും രംഗത്ത് എത്തി.
Discussion about this post