ന്യൂഡൽഹി : യൂട്യൂബിലെ അശ്ശീലം നിറഞ്ഞ ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഓൺലൈൻ പ്ലാറ്റുഫോമുകളിലെ നിയന്ത്രണമില്ലായ്മ യൂട്യൂബർമാർ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
യൂട്യൂബിൽ സംപ്രേഷണം ചെയ്ത സമയ് റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോയിൽ ഒരു പരാമർശം നടത്തിയിരുന്നു. വിവാദ പരാമർശത്തിന് ഒന്നിലധികം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമാശയുടെ പേരിൽ തനിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറുകൾ ഒരുമിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബർ രൺവീർ അല്ലാബാഡിയ നൽകിയ ഹർജി പരിഗണിച്ചതിനു ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
യൂട്യൂബിൽ വരുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവും ഇല്ലാതായിരിക്കുകയാണ്. ഇത് നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കാൻ പദ്ധതിയിടുകയാണെങ്കിൽ വളരെ സന്തോഷകരമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
പരിപാടിക്കിടെ ഒരു മത്സരാർത്ഥിയോട് രൺവീർ ചോദിച്ച ചോദ്യം വിവാദമാവുകയായിരുന്നു. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ ഈ ചോദ്യം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് വൻ വിവദമായി മാറുകയായിരുന്നു. തുടർന്ന് ആ ഷോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അല്ലാബാദിയയ്ക്കെതിരെ ഇതുവരെ കുറഞ്ഞത് മൂന്ന് എഫ്ഐആറുകളെങ്കിലും ഫയൽ ചെയ്തിട്ടുണ്ട് – ഒന്ന് അസമിലും മറ്റൊന്ന് മുംബൈയിലും, തിങ്കളാഴ്ച ജയ്പൂരിലും അദ്ദേഹത്തിനെതിരെ പുതിയ എഫ്ഐആർ ഫയൽ ചെയ്തു.
സംഭവത്തിൽ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായി മാറിയതോടെ രൺവീർ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമർശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രൺവീർ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്‌സുള്ള താരമാണ് ബിയർബൈസെപ്‌സ് എന്ന രൺവീർ അൽഹബാദിയ .
Discussion about this post