തൃശൂര്‍: അതിരപ്പളളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കും. മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. ആനയെ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ശേഷം കൂട്ടിലിട്ട് ചികിത്സ നല്‍കാനാണ് തീരുമാനം. പ്രത്യേകം തയാറാക്കിയ വാഹനത്തിലാകും ആനയെ കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക. മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയില്‍ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചി എന്ന് മൂന്ന് കുങ്കിയാനകളെയാണ് അതിരപ്പള്ളിയില്‍ എത്തിച്ചത്.
ആന അവശനാണ്. ശരീരം മെലിഞ്ഞു കാലുകള്‍ക്കു നീര്‍ക്കെട്ടുമുണ്ട്. ഡോ.അരുണ്‍ സക്കറിയക്കൊപ്പം 20 അംഗ സംഘമാണുള്ളത്.. 80 വനപാലകരുടെ സംഘവും സജ്ജമാണ്.അതേസമയം,. ഒരു മാസത്തിനുള്ളില്‍ രണ്ടാമതും മയക്കുവെടി വയ്ക്കുന്നത് ആനയുെട ആരോഗ്യനിലയെ ബാധിക്കുമോ എന്ന സംശയവും ദൗത്യസംഘത്തിനുണ്ട്.
ആനയുടെ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാമെന്നായിരുന്നു പ്രഥമികനിഗമനം. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കുകയും മയക്കുവെടിവെച്ച് ചികിത്സിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം മസ്തകത്തില്‍ പുഴുവരിക്കുന്ന നിലയില്‍ വീണ്ടും കാട്ടാനയെ അതിരപ്പിള്ളി വനമേഖലയില്‍ കണ്ടെത്തുകയായിരുന്നു.
Discussion about this post