Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘മലയാള സിനിമയ്ക്ക് മനുഷ്യത്വം നഷ്ടമായിട്ടില്ല’ ; അതിന് ഉദാഹരണമാണ് അംഅഃ; സിനിമയെക്കുറിച്ച് വാചാലനായി ജി വേണുഗോപാൽ

by Brave India Desk
Feb 19, 2025, 11:48 am IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തോമസ് സെബാസ്റ്റിയന്റെ സംവിധാന മികവിൽ ഒരുങ്ങിയ അംഅഃ ചിത്രത്തെക്കുറിച്ച് വാചാലനായി ഗായകൻ ജി വേണുഗോപാൽ. മലയാള സിനിമയ്ക്ക് മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സിനിമയുടെ അനുഭവം ഗായകൻ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ആയിരുന്നു വേണുഗോപാൽ സിനിമ കാണാൻ ഇടയായത്. പുലയനാർകോട്ട വൃദ്ധസദനത്തിലെ അച്ഛനമ്മമാർക്കൊപ്പം ആയിരുന്നു അദ്ദേഹം തിയറ്ററിൽ സിനിമയ്ക്കായി പോയത്. അവഗണന, ഉപേക്ഷിക്കൽ, നിരാശ എന്നിവയാണ് കഥയുടെ ഉള്ളടക്കം. ഒരു ഘട്ടത്തിൽ അച്ഛനമ്മമാർക്ക് കഥ വീണ്ടും വിഷമം നൽകുമോയെന്ന് ഭയന്നു. എന്നാൽ അങ്ങനെ ഉണ്ടായില്ലെന്ന് വേണുഗോപാൽ പറഞ്ഞു.

Stories you may like

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിനിമയും സംഗീതവും എപ്പോഴും നമ്മളെ ഞെട്ടിക്കാനുള്ളതല്ല. ഉള്ളുലയ്ക്കുക എന്നത് കൂടി സിനിമയുടെ ധർമ്മം ആണ്. കവി പ്രസാദിന്റെ കഥയും തിരക്കഥയും ആണ് ഈ സിനിമയുടെ താരമെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇക്കഴിഞ്ഞ ദിവസത്തിൽ, പുലയനാർകോട്ട വൃദ്ധസദനത്തിലെ അച്ഛനമ്മമാരേയും കൊണ്ട് ഞങ്ങൾ ‘സസ്‌നേഹം ജി.വേണുഗോപാൽ ഫൗണ്ടേഷൻ ‘ ഒരു സിനിമയ്ക്ക് പോയി. അം അ:. മുപ്പത്തിയാറ് വൃദ്ധരായ അന്തേവാസികൾക്കും അതിന് മുൻപ് അവർ തീയറ്ററിൽ പോയി സിനിമ കണ്ട ഓർമ്മ തീരെയില്ല. കൃത്യം 8.45 മാ ന് വൃദ്ധസദനത്തിൽ ഞങ്ങൾ ബസ് തയ്യാറാക്കി നിർത്തിയിരുന്നു, അവർക്ക് വേണ്ട സ്‌നാക്‌സ്, വെള്ളം, എന്നിവ ഉൾപ്പെടെ. ഏരീസ് പ്ലസ് തീയറ്ററിൽ 10 മാ ഷോ.

Technopark ൽ ജോലി ചെയ്യുന്ന Arun G S ആയിരുന്നു ഈ ഒരു പരിപാടിയുടെ ഉപജ്ഞാതാവ്. അം അ: എന്ന ചിത്രത്തിന്റെ ഒരു പ്രത്യേകത, അതിന്റെ നിർമ്മാതാക്കൾ, Technopark ൽ തന്നെയുള്ള ഇരുനൂറ് സുഹൃത്തുക്കളാണ് എന്നുള്ളതാണു്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ കൂടുതലും അമച്വർ നടീനടന്മാരെ ഉൾപ്പെടുത്തിയാണ് സിനിമയുടെ നിർമ്മാണം. ദിലീഷ് പോത്തനെയും ജാഫർ ഇടുക്കിയെയും ഒഴിച്ച് നിർത്തിയാൽ അസാദ്ധ്യമായ അഭിനയ പാടവം കാഴ്ച വച്ച പുതുമുഖക്കാരാണ് സിനിമയിൽ ഉടനീളം. അവസാനം വരെ ഉദ്വേഗം നിറഞ്ഞ കഥ പ്രേക്ഷകരുടെ ശ്രദ്ധ സ്‌ക്രീനിൽ തന്നെ കേന്ദ്രീകരിച്ച് നിർത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരവസരത്തിൽ ഞങ്ങൾ ഒന്ന് ഭയന്നു. മക്കളാലും വേണ്ടപ്പെട്ടവരാലും ഉപേക്ഷിക്കപ്പെട്ട പാവങ്ങൾക്ക് ഈ കഥ മനോവ്യഥ ഉണ്ടാക്കുമോ എന്ന്. അവഗണന, ഉപേക്ഷിക്കൽ, നിരാസം, ഇതാണ് കഥയുടെ ഉള്ളടക്കം .

സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഞങ്ങൾ നേരിട്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളോടുള്ള നേരിയ ചിരികളാണ്. തൊട്ടിപ്പുറത്ത് നോക്കിയപ്പോൾ രശ്മിയും കണ്ണുകളൊപ്പുന്നു. ഇക്കാലയളവിൽ ചില സിനിമകൾ കണ്ടിറങ്ങുമ്പോൾ കേട്ട ചില കമന്റ്‌സ് ‘ഇതെന്തൊരു വയലൻസ് ആണ്? എനിക്ക് ഇത്തരം ആൽഫ കഥാപാത്രങ്ങളെ കണ്ടു മടുത്തു. ചുമ്മാതല്ല കേരളത്തിൽ ചെറുപ്പക്കാർക്കിടയിൽ ഇത്രയും അക്രമവാസന കൂടുന്നത്. സെൻസർ ബോർഡിന്റെ കണ്ണ് പൊട്ടിപ്പോയോ’? തുടങ്ങിയവയാണ്.

സിനിമയും സംഗീതവും എപ്പോഴും നമ്മളെ ഞെട്ടിക്കാനുള്ളതല്ല. ഉള്ളുലയ്ക്കുക എന്നത് കൂടിയാണ് അതിന്റെ ധർമ്മം. മനുഷ്യത്വം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാൻ ഇടയ്ക്കിടയ്ക്ക് ഇത്തരം സിനിമകളും വരണം. ഈ സിനിമയുടെ താരം, കവി പ്രസാദിന്റെ കഥയും തിരക്കഥയുമാണ്. മനോഹരമായ ക്യാമറ വർക്കും, ഗാനങ്ങളുമാണു് വേറൊരു ആകർഷണം. ഗോപി സുന്ദറിന്റെ സംഗീതത്തിൽ മനസ്സിലുടക്കിക്കിടക്കുന്ന ചില ഗാനങ്ങൾ .ദു:ഖവും, വിരഹവും, വാത്സല്യവും ഉള്ളിലൊളിപ്പിച്ച Zeba Thomas എന്ന പുതിയ ഗായികയുടെ ശബ്ദത്തിൽ, ‘ആരോരും കേറിടാത്തൊരു ചില്ലയിൽ ‘,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ രചനയിൽ അദ്വൈത പത്മകുമാർ പാടിയ ‘കണ്ണെത്താ ദൂരത്തെ ‘ എന്ന നാടൻ പാട്ട്, ‘ഇതളേ പൊന്നിതളേ ‘ എന്ന ലീലാമ്മ ജോസഫിന്റെ ഗാനം.

Tags: filmcinemaam a
Share
Tweet
Send
Share

Latest stories from this section

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies