ബംഗളൂരു : പി.വി.ആർ-ഇനോക്സ് തീയേറ്ററിന് 65000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി . സിനിമ തുടങ്ങുന്നതിന് മുമ്പ് പരസ്യം കാണിച്ച് തന്റെ വിലപ്പെട്ട 25 മിനിറ്റോളം നഷ്ടപ്പെടുത്തിയെന്ന യുവാവിന്റെ പരാതിയിലാണ് കോടതി പിഴയിട്ടത്. ഇതിൽ ഒരു ലക്ഷം വെൽഫെയർ ഫണ്ടിലേക്ക് സംഭവന ചെയ്യണം.
ബംഗളൂരു സ്വദേശിയായ അഭിഷേകിന്റെ പരാതിയിലാണ് വിധി. 2023 ൽ ആണ് കേസിനാസ്പദമായ സംഭവം. സാം ബഹദൂർ എന്ന സിനിമയുടെ പ്രദർശനത്തിനായിരുന്നു ഇയാൾ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തത്. 4.5 നായിരുന്നു സിനിമ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ സിനിമയ്ക്ക് മുൻപുള്ള പരസ്യത്തെ തുടർന്ന് 4. 30 നാണ് സിനിമ തുടങ്ങിയത്. സിനിമയ്ക്ക് ശേഷം താൻ ജോലിപരമായ കാര്യങ്ങൾ ചെയ്ത് തീർക്കാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ സിനിമ നേരം വൈകി തുടങ്ങിയതിനാൽ തന്റെ ജോലി സംബന്ധമായ കാര്യങ്ങൾ ഒന്നും നടന്നില്ലെന്നും സമയ നഷ്ടത്തിനൊപ്പം മാനസിക വ്യഥയുണ്ടാക്കിയെന്നുമായിരുന്നു യുവാവിന്റെ പരാതി.
കേസ് പരിഗണിച്ച കോടതി ഇക്കാര്യങ്ങൾ അംഗീകരിക്കുകയായിരുന്നു. എല്ലാവർക്കും സമയത്തിന് പ്രധാന്യമുണ്ടെന്നും അതിന് വില നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. 25-30 മിനിറ്റ് തീയേറ്ററിൽ തനിക്ക് താത്പര്യമില്ലാത്തത് കാണാൻ യുവാവ് നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
കൂടാതെ പരസ്യങ്ങൾ കാണിക്കുന്നതിനായി 10 മിനിറ്റിന് കൂടുതൽ സമയം പാടില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരന്റെ സമയം നഷപ്പെടുത്തിയതിനും നീതിയുക്തമല്ലാത്ത നടപടികൾക്കും 50,000 രൂപയാണ് പിഴ. മാനസിക വ്യഥയുണ്ടാക്കിയതിന് 5000 രൂപയും പതിനായിരം രൂപ മറ്റ് കോടതി ചിലവിനും നൽകണം. ഒരു ലക്ഷം രൂപ വെൽഫയർ ഫണ്ടിലേക്കും സംഭവാന ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post