നമ്മൾ ഏറെ ഞെട്ടലോടെ മനസിലാക്കിയ ഒന്നാണ് സമൂഹത്തിൽ വ്യാപിച്ചുവരുന്ന പീഡോഫീലിയ എന്ന മനോവൈകൃത്യം. ഈ കരടിങ്ങനെ കിടക്കുമ്പോൾ ചങ്കിടിയ്ക്കുന്നത് കുഞ്ഞുമക്കൾ വീട്ടിലുള്ള മാതാപിതാക്കളുടേതാണ്. 13 വയസ്സിൽ താഴെയുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ കാണുമ്പോഴും ഇവരിൽ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പീഡോഫീലിയ കൂടുതലായി കണ്ടുവരുന്നത്. യൗവനാരംഭത്തിൽ തുടക്കം കുറിക്കുന്ന ഇത്തരം വികലമായ ലൈംഗിക ആസക്തി മാറ്റം വരാതെ കാലങ്ങളോളം പീഡോഫൈലുകളിൽ നിലനിൽക്കുന്നു.
ഇപ്പോഴിതാ പീഡോഫൈലുകൾക്ക് എത്ര കഴിഞ്ഞാലും മനോവൈകൃതത്തിന് മാറ്റങ്ങൾ സംഭവിക്കില്ലെന്ന് തെളിയിക്കുന്ന അതിക്രൂരസംഭവം പുറത്ത് വന്നിരിക്കുകയാണ്. പോക്‌സോ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി 11 വയസുള്ള കേൾവിയും സംസാരശേഷിയും ഇല്ലാത്ത പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ച കേസാണ് എല്ലാവരെയും സംബ്ദരാക്കിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇതിന് മുൻപും ഉപദ്രവിച്ച് ആ കേസുകളിൽ ശിക്ഷഅനുഭവിച്ച രമേശ് സിംഗ് എന്നയാളാണ് ക്രൂരതയ്ക്ക് പിന്നിൽ.
പൊലൈകലയിലെ ദാബ്രിപുര സ്വദേശിയായ രമേശ് സിംഗ് 2003 ലാണ് തന്റെ ക്രൂരത ആരംഭിച്ചത്. ആ വർഷം ഷാജാപൂർ ജില്ലയിലെ മുബാരിക്പൂർ ഗ്രാമത്തിലെ അഞ്ചുവയസുള്ള പെൺകുട്ടിയെ ഇയാൾ ക്രൂരബലാത്സംഗത്തിനിരയാക്കി. അന്ന് പത്ത് വർഷത്തെ തടവാണ് കോടതി ഇയാൾക്ക് വിധിച്ചത്. 2013 ൽ ഈ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി, 2014 ൽ എട്ട് വയസുകാരിയെ തട്ടിക്കൊട്ടുപോയി അതിക്രൂരപീഡനത്തിന് ഇരയാക്കി. ഈ കേസിൽ വധശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ അപ്പീലുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. തിരിച്ചറിയൽ പരേഡിൽ പെൺകുട്ടിയുടെ പിതാവും എത്തിയിരുന്നുവെന്നും അത് ഫലങ്ങളെ സ്വാധീനിച്ചിരിക്കാമെന്നും ചൂണ്ടിക്കാട്ടി സാങ്കേതിക കാരണങ്ങളുടെ പഴുതുകളിലൂടെ ഇയാൾ വധശിക്ഷയിൽ നിന്ന് ഒഴിവായി. പിന്നാലെ ഇയാൾ പുറത്തിറങ്ങി. ഇത്തവണ തനിക്ക് മുൻപിലെത്തിയ കുഞ്ഞിനെ പിച്ചിചീന്തുക കൂടാതെ കൊലപ്പെടുത്താനും ഇയാൾ മടിച്ചില്ല.
ഫെബ്രുവരി ഒന്നിന് രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. പിറ്റേന്ന് രാവിലെ കുട്ടിയെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കണ്ടെത്തി. പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ ആഴമുള്ള മുറിവുകൾ കണ്ടെത്തി. വൈദ്യപരിശോധനയിൽ ക്രൂരബലാത്സംഗത്തിന് ഇരയായെന്നും കണ്ടെത്തി.നില വഷളായതിനെത്തുടർന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പെൺകുട്ടി ഫെബ്രുവരി 8ന് മരണത്തിന് കീഴടങ്ങി.സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി രമേശ് സിംഗാണെന്ന് കണ്ടെത്തിയത്. മൂന്ന് കുട്ടികളോട് അതിക്രൂരത ചെയ്ത ഇയാളെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ തങ്ങൾക്ക് വിട്ടുതരൂ എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രതികരണങ്ങളത്രയും.
Discussion about this post